21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 21, 2025
April 20, 2025
April 19, 2025
April 18, 2025
April 17, 2025
April 17, 2025
April 17, 2025
April 13, 2025
April 12, 2025

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

Janayugom Webdesk
കോഴിക്കോട്
November 17, 2022 9:51 pm

നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന 41 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. നല്ലളം മുതിര കലായിപറമ്പ് സ്വദേശി അഹൻ മുഹമ്മദ് (22) നെയാണ് പിടികൂടിയത്. കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും സബ് ഇൻസ്‌പെക്ടർ അനിൽ പി വി യുടെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പൊലീസും ചേർന്നാണ് സൗത്ത് ബീച്ച് പള്ളിക്കണ്ടി പള്ളിക്ക് സമീപം വച്ച് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച എംഡിഎംഎയുമായി യുവാവിനെ പിടികൂടുന്നത്. 

അഹൻ മുഹമ്മദ് നല്ലളം കേന്ദ്രികരിച്ച് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ. ശ്രീനിവാസി‌ന് വിവരം ലഭിച്ചിരുന്നു. ഇയാൾ മുൻപും ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നും ബാഗ്ലൂരിൽ നിന്നും കൊറിയർ വഴിയാണ് ലഹരി മരുന്ന് നാട്ടിലെത്തിക്കുന്നതെന്നും ഉറവിടം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്നും ചെമ്മങ്ങാട് സബ് ഇൻസ്‌പെക്‌ടർ അനിൽ പറഞ്ഞു.
കോഴിക്കോട് സിറ്റി പൊലീസ് ലഹരിക്കെതിരെ കനത്ത പ്രതിരോധം തീർക്കുന്നുണ്ടെന്നും മൂന്ന് മാസത്തിനിടെ മാത്രം 15 കേസുകളിലായി 400 ഗ്രാമോളം എംഡിഎംഎ, 400 എൽഎസ്ഡി, 10 കിലോഗ്രാം കഞ്ചാവ്, 200 എംഎഡിഎംഎ പിൽ, ഹാഷിഷ് ഓയിൽ തുടങ്ങിയവ പിടിച്ചെടുക്കുകയും വില്പനക്കാരായ 20 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി എ അക്ബർ പറഞ്ഞു. 

ഡാൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, സീനിയർ സിപിഒ കെ അഖിലേഷ്, സിപിഒ മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജഗൻമയൻ എസ് സിപിഒ മാരായ മഹേശ്വരൻ എസ്, കൃഷ്ണകുമാർ എം, സിപിഒ ജിതേഷ് എൻ വി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 

Eng­lish Summary:Youth arrest­ed with MDMA in Kozhikode
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.