22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 14, 2024
December 11, 2024
December 9, 2024
December 8, 2024
November 12, 2024
October 30, 2024
October 29, 2024
October 29, 2024
October 23, 2024

ചൈനീസ് മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു

Janayugom Webdesk
ബെയ്ജിങ്
November 30, 2022 6:24 pm

ചൈനയുടെ മുന്‍ പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജിയാങ് സെമിന്‍ അന്തരിച്ചു. 96 വയസായിരുന്നു. ടിയാനെന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തിനു ശേഷമാണ് ജിയാങ് സെമിന്‍ ചൈനയുടെ ഭരണനേതൃത്വത്തിലെത്തിയത്. 1989ല്‍ നടന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതിലൂടെ രാജ്യാന്തരതലത്തില്‍ ചൈനയ്ക്ക് നേരെ വന്‍ വിമര്‍ശനം ഉണ്ടായി.. 1997ല്‍ ഹോങ്കോങ് കൈമാറ്റം നടന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. രണ്ടു പതിറ്റാണ്ടുകാലം രാജ്യത്തെ നയിച്ച ജിയാങ് ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയിരുന്നു.

Eng­lish Summary:Former Pres­i­dent of Chi­na Jiang Zemin has passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.