5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 30, 2024
September 27, 2024
September 6, 2024
September 3, 2024
September 2, 2024
September 3, 2023
September 1, 2023
July 24, 2023
July 21, 2023

രക്തസാക്ഷി ജയപ്രകാശിന്റെ ധീരസ്മരണയില്‍ ഡിസംബര്‍ 10

web desk
തിരുവനന്തപുരം
December 10, 2022 8:09 am

ജയപ്രകാശ്‌ രക്തസാക്ഷിത്വത്തിന്റെ 31-ാം വാര്‍ഷിക ദിനമാണിന്ന്‌. 1991ലെ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ്‌ തുടക്കം കുറിച്ച സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തിലാണ്‌ ജയപ്രകാശ്‌ ഭരണകൂട ഭീകരതയുടെ വെടിയുണ്ട ശിരസില്‍ ഏറ്റുവാങ്ങിയത്‌. വിദ്യാഭ്യാസ നീതിക്കുവേണ്ടിയുളള പോരാട്ടങ്ങളുടെ മുന്‍നിരക്കാരനായിരുന്നു ജയപ്രകാശ്‌. കേരള ചരിത്രത്തിലാദ്യമായി 1991ല്‍ 15 വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തളളിക്കയറി എഐഎസ്‌എഫ്‌ സിന്ദാബാദ്‌ എന്ന മുദ്രാവാക്യം വിളിച്ചു. ഐതിഹാസികമായ ആ സമരത്തിന്റെ മുന്‍നിര നേതാവ്‌ ജയപ്രകാശായിരുന്നു. ആ കാലയളവിലെ നിരവധി വിദ്യാര്‍ത്ഥി സമരങ്ങളില്‍ പങ്കെടുത്ത്‌ പലതവണ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്‌.

 

തിരുവനന്തപുരം കുടപ്പനക്കുന്നിലെ ജയപ്രകാശ് സ്മൃതിമണ്ഡപത്തില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു. ഡെപ്യൂട്ടി മേയര്‍ പി കെ രാജു, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ദേവകി തുടങ്ങിയവര്‍ സമീപം

 

ഡിസംബര്‍ ഒൻപതിന്‌ പൊലീസ്‌ നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ്‌ ബന്ദ്‌ നടത്തിയിരുന്നു. അന്ന്‌ കുടപ്പനക്കുന്നില്‍ പ്രകടനം കഴിഞ്ഞുമടങ്ങിയ എഐവൈഎഫ്‌ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ്‌ അകാരണമായി നടത്തിയ വെടിവയ്പില്‍ ജയപ്രകാശിന്റെ നെറ്റിയില്‍ വെടിയേല്‍ക്കുകയായിരുന്നു. വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്ക്കരണത്തിനും പുതിയ കാലത്ത് അഭിമുഖീകരിക്കുന്ന ഫാസിസ്റ്റ് സമീപനങ്ങൾക്കുമെതിരായ സമരം വര്‍ധിത വീര്യത്തോടെ തുടര്‍ന്നുപോകാന്‍ എഐഎസ്‌എഫ്‌ — എഐവൈഎഫ്‌ പ്രവര്‍ത്തകര്‍ക്ക്‌ പ്രചോദനവും ഊര്‍ജവും പകര്‍ന്നുനല്‍കുന്ന സ്‌മരണയാണ്‌ ജയപ്രകാശിന്റേത്‌.

 

കുടപ്പനക്കുന്നില്‍ നടന്ന ധീരരക്തസാക്ഷി ജയപ്രകാശ് അനുസ്മരണ സമ്മേളനം മന്ത്രി അഡ്വ.ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

 

ജയപ്രകാശിന്റെ രകതസാക്ഷിത്വ ദിനം സമുചിതമായി ആചരിക്കാൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തും. ജില്ലാ കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു. കുടപ്പനക്കുന്നിലെ ജയപ്രകാശ് സ്മൃതിമണ്ഡപത്തില്‍ വൈഎഫ് സംസ്ഥാന സെക്രട്ടറി പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ പൊതുസമ്മേളനം മന്ത്രി അഡ്വ.ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ടി ടി ജിസ്‌മോന്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ കെ എസ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍, സിപിഐ, എഐവൈഎഫ്, എഐഎസ്എഫ് നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.