11 March 2025, Tuesday
KSFE Galaxy Chits Banner 2

ഡെല്‍റ്റ കാര്‍ഗോയുടെ ഡിജിറ്റല്‍വല്‍ക്കരണത്തിന് ഐബിഎസ് സോഫ്റ്റ് വെയര്‍

Janayugom Webdesk
തിരുവനന്തപുരം
December 19, 2022 5:54 pm

ലോകത്തിലെ പ്രമുഖ കാര്‍ഗോ എയര്‍ലൈനായ ഡെല്‍റ്റ കാര്‍ഗോ തങ്ങളുടെ പ്രവര്‍ത്തനം ഡിജിറ്റല്‍വല്‍കരിക്കാനും ലാഭസാധ്യത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കുമുള്ള സേവനം മെച്ചപ്പെടുത്താനുമായി ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐ കാര്‍ഗോ പ്ലാറ്റ് ഫോം തെരഞ്ഞെടുത്തു.

ആദ്യന്തമുള്ള പ്രവര്‍ത്തന സംവിധാനം നിരീക്ഷിക്കുക, ബിസിനസ് സംബന്ധമായ തീരുമാനങ്ങളെടുക്കുന്നതിന് തത്സമയസഹായം നല്‍കുക എന്നിവയ്ക്കായി ഐ കാര്‍ഗോയുടെ സേവനം ഡെല്‍റ്റ കാര്‍ഗോ പ്രയോജനപ്പെടുത്തും. ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ കാര്‍ഗോ കമ്പനിയാണ് ഡെല്‍റ്റ കാര്‍ഗോ.

ഐകാര്‍ഗോയുടെ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ് ഫോം ഡെല്‍റ്റ കാര്‍ഗോയുടെ വിപണന പ്രക്രിയയില്‍ വിപുലമായ ഏകീകരണം സാധ്യമാക്കും. ഒപ്പം തന്നെ ഡെല്‍റ്റ കാര്‍ഗോയുടെ സാങ്കേതിക സംവിധാനത്തില്‍ നൂതനശേഷി ഉറപ്പാക്കുകയും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്‍റര്‍ഫെയ്സ് എന്ന സംവിധാനത്തിലൂടെ ഉപഭോക്താക്കളുമായും ബിസിനസ് പങ്കാളികളുമായും സേവനദാതാക്കളുമായും കാര്യക്ഷമമായ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യും.

വ്യോമയാന വ്യവസായ മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ സേവന സ്ഥാപനമായ ഐബിഎസിന്‍റെ പങ്കാളിത്തത്തോടെ ഡെല്‍റ്റ കാര്‍ഗോ ലക്ഷ്യമിടുന്നത്, 2021 ല്‍ കൈവരിച്ച റെക്കോഡ് വരുമാനത്തെത്തുടര്‍ന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യത്യസ്തവും നൂതനവുമായ അനുഭവം നല്‍കുക എന്നതാണ്. വിപണി, കാര്‍ഗോ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍, എയര്‍മെയില്‍ മാനേജ്മെന്‍റ്, കസ്റ്റംസ് സുരക്ഷ, ഗുണനിലവാര മാനേജ്മെന്‍റ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയായിരിക്കും ഐകാര്‍ഗോയിലൂടെ ഐബിഎസ് മെച്ചപ്പെടുത്തുന്നത്. മനുഷ്യശേഷിയില്‍ നിന്ന് സാങ്കേതികവിദ്യയിലേക്കുള്ള സങ്കീര്‍ണവും വിപുലവുമായ ഈ മാറ്റത്തിനായി ഡെല്‍റ്റ കാര്‍ഗോയില്‍ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഗ്രൂപ്പ് സുപ്രധാനമായ പങ്കുവഹിക്കും.

ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ ഭാവിയില്‍ ഡെല്‍റ്റ കാര്‍ഗോ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും തങ്ങളുടെ ഓരോ ബിസിനസ് പങ്കാളിക്കും ഉപഭോക്താവിനും ലോകോത്തരമായ അനുഭവം ഉറപ്പാക്കണമെന്ന് തങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടെന്നും ഡെല്‍റ്റ കാര്‍ഗോ വൈസ്പ്രസിഡന്‍റ് റോബ് വാല്‍പോള്‍ ചൂണ്ടിക്കാട്ടി. ഇതിന് അടിസ്ഥാനപരമായി വേണ്ടത് സാങ്കേതികവിദ്യാ പ്ലാറ്റ് ഫോമുകളില്‍ നിക്ഷേപിക്കുക എന്നതാണ്. ഇത് വ്യത്യസ്തമായ ഉല്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ ടീമിലും പങ്കാളികളിലും അനന്തമായ പ്രവര്‍ത്തന സമ്പ്രദായങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കും. എയര്‍ കാര്‍ഗോ മേഖലയില്‍ വേഗത കൈവരിക്കുന്നതിനൊപ്പം തന്നെ ലോകത്തില്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ മുന്‍നിര വിമാനക്കമ്പനി എന്ന സ്ഥാനം ഉറപ്പിക്കുന്നതിലും തങ്ങളെ ഐകാര്‍ഗോ പ്ലാറ്റ് ഫോം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡെല്‍റ്റ കാര്‍ഗോയില്‍ തങ്ങളുടെ മുന്‍ഗണന പ്രവര്‍ത്തന സംവിധാനം മെച്ചപ്പെടുത്തുകുയും ടീമിന്‍റെ മികച്ച പ്രകടനത്തിലൂടെ ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം നല്‍കുകയുമാണെന്ന് കാര്‍ഗോ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ വിശാല്‍ ഭട്നാഗര്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സുതാര്യതയും വഴക്കവും നല്‍കുന്നതിനാണ് പരമ്പരാഗത പ്രവര്‍ത്തന സംവിധാനത്തിനു പകരമായി ഐബിഎസിന്‍റെ ഐ കാര്‍ഗോ സംവിധാനം കൊണ്ടുവരുന്നത്. സംയുക്ത സംരംഭങ്ങളുമായി കൂടുതല്‍ അടുക്കാന്‍ പുതിയ പ്ലാറ്റ് ഫോം സഹായകമാകും. ഈ മാറ്റം ഡെല്‍റ്റയും വെന്‍ഡര്‍മാര്‍ കൈകാര്യം ചെയ്യുന്ന ലൊക്കേഷനുകളും ഉള്‍പ്പെടുന്ന ആഗോള പ്രവര്‍ത്തനമേഖലയെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ തന്ത്രപ്രധാന സ്ഥാപനമായ കാര്‍ഗോയുടെ ഡിജിറ്റല്‍വല്‍കരണത്തിന് തെരഞ്ഞെടുക്കപ്പെടുക എന്നത് സുപ്രധാന ബഹുമതിയാണെന്ന് ഐബിഎസ് വൈസ് പ്രസിഡന്‍റ് സാം ശുക്ല ചൂണ്ടിക്കാട്ടി. ഡെല്‍റ്റ കാര്‍ഗോയുടെ അടിസ്ഥാനപരമായ പ്രവര്‍ത്തനത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ കൊണ്ടുവരുന്നതോടെ വരുംവര്‍ഷങ്ങളില്‍ വന്‍വളര്‍ച്ച കൈവരിക്കത്തക്ക രീതിയില്‍ സേവനങ്ങള്‍ മികച്ചതാക്കാനും ഉപയോക്താക്കള്‍ക്കും പങ്കാളികള്‍ക്കും മെച്ചപ്പെട്ട അനുഭവം നല്‍കാനും കഴിയും. ഈ മാറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഡെല്‍റ്റ തങ്ങളെ തെരഞ്ഞെടുത്തത് ആവേശജനകമാണെന്ന് സാം ശുക്ല പറഞ്ഞു.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.