ആലപ്പുഴയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പഞ്ചാബിലെ ധയിൽപൂരിൽ നിന്നുള്ള പ്രതിനിധി സന്തോഖ് സിങ് (76) ട്രെയിൻ തട്ടി മരിച്ചു. ബികെഎംയു പഞ്ചാബ് സംസ്ഥാന പ്രസിഡന്റാണ് ഇദ്ദേഹം.
സമ്മേളനത്തിനുശേഷം കൂടെയുള്ള പ്രതിനിധികൾക്കൊപ്പം ആലപ്പുഴ റെയിൽവേ സ്റ്റേഷൻ അടുത്തുള്ള റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ റെയിൽവേ പാളത്തിനിടയിലുള്ള റിങ് ലോക്കിൽ പാന്റ് കുടുങ്ങുകയായിരുന്നു. കൂടെയുള്ള പ്രതിനിധികൾ വലിച്ചുമാറ്റാൻ ശ്രമിച്ചു എങ്കിലും എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക്കു വരുകയായിരുന്ന ട്രെയിൻ തട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, ബിനോയ് വിശ്വം എംപി എന്നിവർ എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.