20 December 2024, Friday
KSFE Galaxy Chits Banner 2

കണ്ണൂരില്‍ കുട്ടികളുടെ കരോൾ സംഘത്തിനുനേരെ ആർഎസ്എസ് ആക്രമണം

Janayugom Webdesk
തലശേരി
December 24, 2022 10:28 pm

കുട്ടികളുടെ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ആർഎസ്എസ് അക്രമം. കോടിയേരി മാടപ്പീടിക കുറ്റിവയലിൽ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. 

ആർഎസ്എസ് സംഘം കരോൾ സംഘത്തെ തടയുകയും കുട്ടികളെ മർദിക്കുകയുമായിരുന്നു. ഒരു കുട്ടിയുടെ കൈ ബലമായി പിന്നിലേക്ക് പിടിച്ച് മുഖത്തടിച്ചു. കുറ്റിവയൽ പ്രദേശത്ത് ക്രിസ്മസ് കരോൾ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞദിവസം ഇതേ പ്രദേശത്ത് എത്തിയ മറ്റൊരു സംഘത്തെയും തടഞ്ഞിരുന്നു. ഇക്കാര്യം അറിയാതെ വയലളം ഭാഗത്തുനിന്നെത്തിയ കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. 

എസ്എസ്എൽസി, പ്ലസ് വൺ വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നതിലേറെയും. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ആഹ്ലാദസൂചകമായി ജിംഗിൾബെൽസ് പാടി വീടുകളിലെത്തുന്ന കരോൾസംഘങ്ങൾ മധുരം നൽകാറുണ്ട്.
ജാതിമതഭേദമില്ലാതെ ജനങ്ങൾ ക്രിസ്മസിനെ വരവേൽകാൻ ഒരുങ്ങുമ്പോഴാണ് കരോൾസംഘത്തിനെതിരായ ആക്രമണമുണ്ടായത്. അക്രമിസംഘത്തിലെ മൂന്നുപേരെ ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പീടിക കുറ്റിവയലിലെ ചീക്കോളി സനീഷ്, ഷിജിത്ത് രാമദാസ്, ഒ സി രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികളെ മർദിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. കെ വി മനോജ്കുമർ ന്യൂമാഹി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Eng­lish Sum­ma­ry: RSS attack on chil­dren’s car­ol group in Kannur

You may also like this video also

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.