23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 16, 2024
September 14, 2024
September 13, 2024
August 27, 2024
April 8, 2024
March 15, 2024
January 3, 2024
July 9, 2023
June 27, 2023

ലഹരിയും മാനസികാരോഗ്യവും

Janayugom Webdesk
December 28, 2022 10:32 am

ലഹരിയും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നല്ല മാനസിക ആരോഗ്യം ഉള്ള ഒരാള്‍ ലഹരികള്‍ക്ക് അടിമപ്പെടാനുള്ള സാദ്ധ്യത കുറവാണ്. അതുപോലെ തന്നെ ലഹരിയുടെ ഉപയോഗം മാനസിക രോഗങ്ങള്‍ക്ക് കാരണമാകുന്നു. പലതരത്തിലുള്ള ലഹരികള്‍ നമുക്ക് കാണാന്‍ സാധിക്കും; ഡ്രഗ്‌സ്, മദ്യം, ഗാംബ്ലിംഗ്, ഓണ്‍ലൈന്‍ വീഡിയോ ഗെയിം, പ്രെസ്‌ക്രിപ്ഷന്‍ ഡ്രഗ്‌സ്, ഷോപ്പിംഗ്, സെക്‌സ്, ഫുഡ്, ഇന്റര്‍നെറ്റ് തുടങ്ങിയവ. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ന് നമുക്ക് ചുറ്റും ബാധിക്കുന്നത് ഡ്രഗ്‌സ്, മദ്യം, ഓണ്‍ലൈന്‍ ഗെയിം മുതലായവയാണ്. 

ലഹരി ഒരു വ്യക്തിയുടെ സ്വാഭാവിക മാനസിക നില തെറ്റിക്കുന്നതിന് കാരണമാകുന്നു. അത് അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും കര്‍ത്തവ്യങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നതിനും മറ്റു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതിനും കാരണമാകുന്നു. ലഹരിക്ക് അടിമപ്പെടുന്നത് കുറയ്ക്കണമെങ്കില്‍ വളരെ ആഴത്തിലുള്ള പ്രവര്‍ത്തനം അത്യാവശ്യമാണ്. അല്ലാതെ റോഡ് ബ്ലോക്ക് ചെയ്ത് ഫ്‌ലാഷ് മൊബ് നടത്തിയത് കൊണ്ടോ മനുഷ്യ ചങ്ങല സംഘടിപ്പിച്ചതുകൊണ്ടോ സെലിബ്രിറ്റികളെ കൊണ്ട് ലക്ഷങ്ങള്‍ മുടക്കി ക്യാമ്പയിന്‍ ചെയ്തതുകൊണ്ടോ മറ്റു സപ്ലൈ ലെവലില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ നിയന്ത്രിച്ചതുകൊണ്ടോ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. 

ഡിമാന്‍ഡ് എവിടെയുണ്ടോ അവിടെ സപ്ലൈ ഓട്ടോമാറ്റിക് ആയി നടക്കും എന്ന അടിസ്ഥാനപരമായ ഇക്കണോമിക് പ്രിന്‍സിപ്പിള്‍ ഇവിടെ ഓര്‍ക്കേണ്ടതാണ്. പകരം ലഹരിയുടെ ഡിമാന്‍ഡ് ലെവലില്‍ വേണ്ടുന്ന സ്വാധീനം ചെലുത്താന്‍ സാധിച്ചാലേ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളു. ലഹരി ഉപയോഗത്തിനുള്ള കാരണങ്ങള്‍ ഡിമാന്‍ഡ് ലെവലില്‍ പലത് ആണ്. അവയില്‍ ചിലതാണ്; ജീവിക്കുന്നത് ആസ്വദിക്കുന്നതിനും സുഖിക്കുന്നതിനും മാത്രം ആണെന്ന ചിന്ത എപ്പൊഴും ആനന്ദത്തില്‍ ഇരിക്കുന്നതിന് പ്രേരിപ്പിക്കുന്നു ഇത് ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗം തുടങ്ങുന്നതിനു കാരണം ആകുന്നു. 

രണ്ടാമതായി കുടുംബ ബന്ധങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതെ ആകുമ്പോഴും ലഹരിയിലേക്കുള്ള വഴികള്‍ തേടും. മൂന്നാമതായി മറ്റുള്ളവരുമായി തന്നെ താരതമ്യം ചെയ്തു സ്വയം നിരാശയിലേക്ക് പോകുന്ന അവസ്ഥയും ലഹരിക്ക് ഒരു വിളനിലമാണ്. കൂടാതെ കുട്ടികളെ വിദ്യാഭാസപരവും തൊഴില്‍ പരവുമായ കാര്യങ്ങള്‍ക്ക് കൂടുതലായി അവരുടെ പരിമിതികളും കുറവുകളും പരിഗണിക്കാതെ ഉള്ള മാതാപിതാക്കളുടെ സമ്മര്‍ദ്ദം ലഹരിക്ക് കാരണമാകുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മിക്കവാറും കേസുകളില്‍ പൊതുവില്‍ കാണുന്ന ഒരു കാര്യം കാര്യക്ഷമവും പ്രവര്‍ത്തനക്ഷമവും അല്ലാത്ത അവരുടെ കുടുംബ ബന്ധങ്ങള്‍ ആണ്. ഈ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും ലഹരിയെ ഒരു നല്ല അളവില്‍ നിയന്ത്രിക്കാന്‍ സാധിക്കും.

നിതിൻ എ.എഫ്.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്,
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.