ബിഎസ്എന്‍എല്‍ അടുത്ത വര്‍ഷത്തോടെ 5 ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും 5 ജി സേവനം ലഭ്യമാക്കും. രാജ്യത്തെ 50 നഗരങ്ങളില്‍ സേവനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ 4ജി സാങ്കേതികവിദ്യ ഉടനെ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും രാജ്യത്ത് കമ്പനിയ്‌ക്ക് ആകെയുളള 1.35 ലക്ഷം ടവറുകളിലൂടെ ഇത് ലഭ്യമാക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ടെലികോം വികസന ഫണ്ട് വർദ്ധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായും ടെലികോം രംഗത്തെ തദ്ദേശീയ കണ്ടെത്തലുകൾക്ക് പ്രോത്സാഹനത്തിനായി അനുവദിക്കുന്ന തുക 500 കോടിയിൽ നിന്നും 4000 കോടിയായി ഉയർത്താൻ ആലോചിക്കുന്നെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെ 5ജി ടെസ്‌റ്റിംഗിനാവശ്യമായ ഉപകരണങ്ങൾ കമ്പനിയ്‌ക്ക് നൽകാൻ ടാറ്റ കൺസൾട്ടൺസി സർവീസസിനോട്(ടിസിഎസ്) കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
English Summary: BSNL 5G in the country from next year
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.