17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 7, 2024
July 11, 2024
May 28, 2024
March 23, 2024
March 21, 2024
March 17, 2024
January 15, 2024
December 26, 2023
November 27, 2023

ടെക് മേഖലയില്‍ മെയ് മാസത്തില്‍ മാത്രം ജോലി പോയത് 4000 പേര്‍ക്ക്; ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്ന് റിപ്പോര്‍ട്ടുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 4, 2023 3:36 pm

ടെക് മേഖലയില്‍ മെയ് മാസത്തില്‍ മാത്രം ജോലി പോയത് 4000 പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാരണമാണ് ഇത്തരത്തില്‍ ജോലി നഷ്ടമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വിവിധ സ്ഥാപനങ്ങള്‍ എഐ സാങ്കേതികതയെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയതോടെ 80000 പേരെയാണ് വിവിധ കാരണങ്ങള്‍ കാണിച്ച് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതെന്നുമാണ് പുറത്ത് വരുന്ന കണക്കുകള്‍ വിശദമാക്കുന്നത്. എഐ ടൂളുകളും, ചാറ്റ് ജിപിടിയും ബാര്‍ഡ് ആന്‍ഡ് ബിംഗ് അടക്കമുള്ളവയുമാണ് ടെക് മാര്‍ക്കറ്റിലെ ജീവനക്കാരെ തൊഴില്‍ രഹിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഗൂഗിളും മൈക്രോ സേഫ്റ്റും അവരുടേതായ എഐ ടൂളുകള്‍ ഫെബ്രുവരിയിലാണ് അവതരിപ്പിച്ചത്.

ബിസിനസ് ഇന്‍സൈഡര്‍ പറത്ത് വിട്ട കണക്കുകളാണ് ടെക് മേഖലയെ ഞെട്ടിക്കുന്നത്. കഴിഞ്ഞ മാസം മാത്രം ജോലി നഷ്ടമായവരുടെ കണക്ക് 80000 ആണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ എഐ മൂലം നാലായിരം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. സാമ്പത്തിക സാഹചര്യങ്ങളും സാമ്പത്തിക വെട്ടിച്ചുരുക്കലുകളും സ്ഥാപനത്തിന്‍റെ പുനര്‍ സജീകരണം മറ്റ് കമ്പനികളുമായി സംയോജിപ്പിക്കല്‍ അടക്കം നിരവധി കാരണങ്ങള്‍ തൊഴിലാളികളോട് പറയുന്നുണ്ടെങ്കിലും എഐ ടെക്നോളജി സ്ഥാപനങ്ങളെ വെട്ടിച്ചുരുക്കലിലേക്ക് നയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍. ഇന്ത്യയിലെ നാലിലൊന്ന് ആളുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കഴിയുന്നത്ര ജോലികൾ ഏൽപ്പിക്കാൻ തയ്യാറാണെന്നാണ് അടുത്തിടെ പുറത്ത് വന്ന മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യയിൽ നിന്നുള്ള 1,000 പേർ ഉൾപ്പെടെ 31 രാജ്യങ്ങളിലായി 31,000 ആളുകളിലായി നടത്തിയ സർവേയെ അടിസ്ഥാനമാക്കിയ പഠനത്തിലാണ് ഇതെക്കുറിച്ച് പറയുന്നത്. 74 ശതമാനം ഇന്ത്യൻ തൊഴിലാളികളും എഐ തങ്ങളുടെ ജോലിയെ ബാധിക്കുമെന്ന് ഭയപ്പെടുന്നവരാണ്. എന്നാൽ ഇന്ത്യൻ ജീവനക്കാരിൽ 83 ശതമാനം പേരും തങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിനായി എഐയെ കഴിയുന്നത്ര ജോലികൾ ഏൽപ്പിക്കാൻ തയ്യാറാണെന്ന് സർവേ റിപ്പോർട്ട് പറയുന്നു. ജോലിയിൽ ഒരു വൻ മാറ്റത്തിന് എഐ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഹെഡ് പറയുന്നത്. ഉത്പാദനക്ഷമതയുടെ വളർച്ച, പുതുതായുള്ള കണ്ടെത്തലുകൾ എന്നിവയ്ക്ക് ഈ മാറ്റം സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

eng­lish sum­ma­ry; 4000 peo­ple went to work in the tech sec­tor in May alone
you may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.