13 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 12, 2025
January 3, 2025
December 3, 2024
November 16, 2024
November 15, 2024
November 14, 2024
November 12, 2024
November 9, 2024
October 29, 2024
October 14, 2024

രശ്മികയ്ക്ക് പിന്നാലെ ഡീപ്പ്‍ഫേക്കില്‍ കുടുങ്ങി നടി ആലിയ ഭട്ടും

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2023 8:26 pm

നടി രശ്മിക മന്ദാനയ്ക്ക് പിന്നാലെ ആലിയ ഭട്ടിന്റെ ഡീപ്പ്‍ഫേക്ക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്താണ് ആലിയയുടേതെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. രശ്മികയുടെ വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീഡിയോകള്‍ പുറത്തുവന്നിരിക്കുന്നത്. 

സമീപകാലത്ത് കത്രീന കയ്ഫ്, കാജോള്‍, സാറാ ടെണ്ടുല്‍ക്കറും ഇതിന് ഇരകളായിരുന്നു. ഗെറ്റ് റെഡി വിത്ത് മി വീഡിയോഉപയോഗിച്ചാണ് ഡീപ്പ്‍ഫേക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഒർജിനൽ വീഡിയോ എഐ സഹായത്തോടെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് വീഡിയോകള്‍ നിര്‍മ്മിക്കുന്നത്. ഇതിലൂടെ എഐയുടെ ഉപയോഗത്തിലും കടുത്ത ആശങ്കയാണ് സ‍ൃഷ്ടിച്ചിരിക്കുന്നത്. ഡീപ്പ്‍ഫേക്ക് വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഒരു ലക്ഷം രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കാമെന്ന കുറ്റമാണിതെന്നും മന്ത്രി വ്യക്തമാക്കി. 

Eng­lish Summary:After Rash­mi­ka, actress Alia Bhatt got caught in deepfake
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.