23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 8, 2023
June 9, 2023
June 9, 2023
June 7, 2023
June 7, 2023
June 5, 2023
June 4, 2023
June 3, 2023
June 3, 2023
June 2, 2023

സ്ത്രീധന പീഡനം: പരാതി നല്‍കി ‘ബേട്ടി പഠാവോ ബേട്ടി ബച്ചാവോ‘യുടെ ബ്രാന്‍ഡ് അംബാസിഡറായ ഗുസ്തി താരം

Janayugom Webdesk
ഗ്വാളിയോർ
August 8, 2023 6:25 pm

സ്ത്രീധനം ആവശ്യപ്പെട്ട ഭര്‍തൃവീട്ടുകാര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുന്നതായി ബേട്ടി ബച്ചാവോ ബേഠി പഠാവോയുടെ ബ്രാൻഡ് അംബാസഡറും ഗുസ്തി താരവുമായ റാണി റാണ. മധ്യപ്രദേശിലെ ഗ്വാളിയർ സ്വദേശിയായ വനിതാ ഗുസ്തി താരമാണ് റാണി. ശാരീരികവും മാനസീകവുമായി ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി റാണി പൊലീസില്‍ പരാതി നല്‍കി. ജിമ്മിന്റെ ഡയറക്ടറാണ് റാണിയുടെ ഭര്‍ത്താവ്. മറ്റൊരു ജിം കൂടി തുറക്കാന്‍ കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടാണ് റാണിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നും പരാതിയില്‍ പറയുന്നു.

ദേശീയ ഗുസ്തി ടൂർണമെന്റിൽ സ്വർണമടക്കം നിരവധി മെഡലുകൾ നേടിയിട്ടുള്ള താരമാണ് റാണി.

സംഭവത്തില്‍ ഭർത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Dowry harass­ment: Wrestler, brand ambas­sador of ‘Beti Pad­hao Beti Bachao’ files complaint

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.