18 December 2025, Thursday

Related news

December 15, 2025
December 7, 2025
November 27, 2025
November 8, 2025
November 7, 2025
July 16, 2025
July 11, 2025
March 11, 2025
March 11, 2025
December 16, 2024

നാല് ജില്ലകള്‍ക്ക് ഭിഷണി: വേമ്പനാട്ട് കായൽ ചുരുങ്ങുന്നു

Janayugom Webdesk
ആലപ്പുഴ
November 10, 2023 4:11 pm

ഇന്ത്യയിലെ രണ്ടാമത്തെ വലിയ തണ്ണീർത്തടമായ വേമ്പനാട്ട് കായൽ ചുരുങ്ങുന്നത് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 90 ലക്ഷം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ഫിഷറീസ് സർവകലാശാലാ (കുഫോസ്) പഠനം. 33 വർഷം മുമ്പ് ഉണ്ടായിരുന്നതിൽ നിന്ന് ജലസംഭരണ ശേഷി 85.3 ശതമാനം കുറഞ്ഞു. വിസ്തൃതി 43.5 ശതമാനവും. മദ്ധ്യകായലിൽ 37.74 ശതമാനം ഭാഗത്ത് ആഴം വെറും രണ്ട് മീറ്ററിൽ താഴെയാണ്. എക്കൽ അടിയുന്നതാണ് കാരണം. ജലസംഭരണ ശേഷി കുറഞ്ഞതോടെ വെള്ളക്കെട്ടും മിന്നൽപ്രളയവും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. കക്കൂസ് മാലിന്യമുൾപ്പെടെ തള്ളുന്നതിനാൽ രോഗങ്ങളും ബാധിക്കുന്നു. മത്സ്യസമ്പത്ത് കുറഞ്ഞതിനാൽ അതിനെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലായി. കളസസ്യങ്ങൾ മൂലം ഹൗസ് ബോട്ട് ഓടിക്കാനും പ്രയാസമായി.

ജൈവവൈവിദ്ധ്യവും ഭീഷണിയിലാണ്. 19.59 ശതമാനവും സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാടിനെയാണ് ഗുരുതരമായി ബാധിച്ചത്.
ലോകത്തെ അഴിമുഖങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണം ഏറ്റവും കൂടുതലാണിവിടെ. മുകളിലെ ഒരു മീറ്റർ അവശിഷ്ടപാളിയിൽ 3,005 ടൺ മാക്രോപ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ട്. സർവകലാശാലയിലെ സെന്റർ ഫോർ അക്വാട്ടിക് റിസർച്ച് മാനേജ്മെന്റ് ആൻഡ് കൺസർവേഷനിലെ പ്രൊഫസർ ഡോവി എൻ സഞ്ജീവന്റെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് പഠനം നടത്തിയത്. പരിഹാരമായിഎക്കൽ നീക്കം ചെയ്ത് ആഴം വർദ്ധിപ്പിച്ച് സംഭരണശേഷി കൂട്ടണം. വീതിയുള്ള സ്ളൂയിസ് ഗേറ്റ് സ്ഥാപിക്കുക. കുട്ടനാട് കായലിന്റെ ശേഷി കൂട്ടുക. കനാലുകളും തോടുകളും വൃത്തിയാക്കുക. ജലസംഭരണ ശേഷി വർധിപ്പിക്കുക എന്നീ കാര്യങ്ങൾ ചെയ്യേണ്ടതാണ്. 

Eng­lish Sum­ma­ry: Fear for four dis­tricts: Vem­banath lake is shrinking

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.