മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കെതിരായ പരാമര്‍ശത്തില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിലവിലുള്ള കേസുകള്‍ക്ക് പുറമെ മൂന്ന് വ്യത്യസ്ത കേസുകളാണ് മുംബൈയിലെ ഖാര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരു പരാതി ജല്‍ഗവോണ്‍ കോര്‍പറേഷന്‍ മേയറും മറ്റ് രണ്ട് പരാതികള്‍ നാസിക്കില്‍ നിന്നുള്ള ഒരു ഹോട്ടലുടമയും ബിസിനസുകാരനുമാണ് നല്‍കിയിരിക്കുന്നത്. ജല്‍ഗാവ് മേയര്‍ സമര്‍പ്പിച്ച പരാതിയില്‍, സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരായി കമ്ര അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായാണ് ആരോപിക്കുന്നത്. എന്നാല്‍ മറ്റ് രണ്ട് പരാതികളിലും കുനാലിന്റെ പരാമര്‍ശം ഷിന്‍ഡെയുടെ പ്രശസ്തിക്ക് ഹാനികരമായെന്നാണ് ആരോപണം. ഖാര്‍ പൊലീസ് കുനാല്‍ കമ്രയെ രണ്ടുതവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും അദ്ദേഹം ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല. കുനാല്‍ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നിബന്ധനകളോടെ ഏപ്രില്‍ ഏഴ് വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാണ് ജസ്റ്റിസ് സുന്ദര്‍ മോഹന്‍ ഉത്തരവിട്ടത്. മാര്‍ച്ച് 23ന് പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടി ഷിന്‍ഡെ വഞ്ചകനെന്ന് കമ്ര വിശേഷിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.