2 February 2026, Monday

Related news

February 2, 2026
June 22, 2025
June 19, 2025
June 19, 2025
March 26, 2025
February 2, 2025
November 3, 2024
June 30, 2024
February 22, 2024
December 18, 2023

പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ശക്തമായ ഇടപെടല്‍ നടത്തുന്നതായി മന്ത്രി ഒ ആര്‍ കേളു

Janayugom Webdesk
തിരുവനന്തപുരം
February 2, 2026 11:05 am

പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതായി മന്ത്രി ഒ ആര്‍ കേളു നിയമസഭയില്‍പറഞ്ഞു. എസ് സി, എസ് ടി വിഭാഗത്തില്‍ ആകെ 1160 കുട്ടികളെ വിദേശത്ത് കൊണ്ടുപോയി. ഒരു വിദ്യാര്‍ത്ഥിക്ക് 20 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പട്ടിക വിഭാഗത്തില്‍ മാത്രം 80 കുട്ടികള്‍ വിദേശത്ത് പോയി എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

25-ഓളം പട്ടികജാതി-പട്ടികവർഗ്ഗ കുടുംബങ്ങൾ ഉൾപ്പെടുന്ന ഉന്നതികളുടെ (സെറ്റിൽമെന്റുകൾ) അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഒരു കോടി രൂപ അനുവദിക്കുന്ന അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി സർക്കാർ നടപ്പിലാക്കി വരുന്നു. ഒരു സാമ്പത്തിക വർഷം പട്ടികജാതി വകുപ്പിന് കീഴിൽ 50 യൂണിറ്റുകളും പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ 50 യൂണിറ്റുകളുമാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത് എന്നും മന്ത്രി സഭയിൽ പറഞ്ഞു.

25‑ൽ താഴെ ഗുണഭോക്താക്കളുള്ള, പ്രത്യേകിച്ച് 15‑ൽ താഴെ കുടുംബങ്ങളുള്ള ചെറിയ സെറ്റിൽമെന്റുകളുടെ വികസനത്തിനായി ഐശ്വര്യ ഗ്രാമം എന്ന പുതിയ പദ്ധതി ഈ വർഷം ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടു കിടക്കുന്ന കുടുംബങ്ങളുടെയും ചെറിയ നഗരങ്ങളുടെയും വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും കൂട്ടിച്ചേർത്തു.

Kerala State - Students Savings Scheme

TOP NEWS

February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 1, 2026
February 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.