3 February 2026, Tuesday

Related news

February 3, 2026
February 2, 2026
January 30, 2026
January 27, 2026
January 26, 2026
January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026

ഒടുവിൽ കേന്ദ്ര നേതൃത്വവും തഴഞ്ഞു; തമിഴ്‌നാട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് ചുമതലകള്‍ ഒഴിഞ്ഞു മുൻ അധ്യക്ഷൻ കെ അണ്ണാമലൈ

Janayugom Webdesk
ചെന്നൈ
February 3, 2026 7:08 pm

സംസ്ഥാന നേതൃത്വത്തിന് പിന്നാലെ കേന്ദ്ര നേതൃത്വവും തഴഞ്ഞതോടെ തമിഴ്‌നാട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് ചുമതലകള്‍ ഒഴിഞ്ഞു മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. ബിജെപി മത്സരിക്കാൻ ലക്ഷ്യമിടുന്ന 41 മുൻഗണനാ മണ്ഡലങ്ങളുടെ ചുമതലക്കാരനായി നിയമിച്ചവരിൽ അണ്ണാമലൈയും ഉൾപ്പെട്ടിരുന്നു. എന്നാൽ തന്നോട് ആലോചിക്കാതെ കേന്ദ്ര, സംസ്ഥാന നേതാക്കൾ പല തീരുമാനവും എടുത്തതാണ് അണ്ണാമലയെ ചൊടിപ്പിച്ചത്. 

അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ എന്‍ഡിഎ വിട്ടത്. എഐഎഡിഎംകെയെ തിരികെ കൊണ്ടുവരാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായാണ് അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത്. നിയമസഭാ കക്ഷി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ എംഎല്‍എയെ ആണ് ഇപ്പോൾ പാര്‍ട്ടി അധ്യക്ഷൻ. അണ്ണാമലൈയെ ദേശീയതലത്തിൽ പ്രധാന ചുമതലകൾ നൽകുമെന്ന് നേതാക്കൾ ഉറപ്പ് നൽകിയിരുന്നുവെങ്കിലും അത് പാലിക്കാത്തതാണ് അണ്ണാമലൈ വിട്ടു നിൽക്കാൻ കാരണം. 2020ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 2021ൽ തമിഴ്‌നാട് ബിജെപി അധ്യക്ഷനായി.

Kerala State - Students Savings Scheme

TOP NEWS

February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar