
കഴിഞ്ഞ പത്തുവർഷമായി ഇടതുപക്ഷം കേരള ജനതയെ ചേർത്ത് പിടിച്ചിട്ടുണ്ടെന്നും വരും കാലങ്ങളിലും അത് തുടരുമെന്നും ഐ എസ്ജെഡി സംസ്ഥാന സെക്രട്ടറി പി പി ദിവാകരൻ. എല്‍ഡിഎഫ് വടക്കന്‍മേഖലാ വികസനമുന്നേറ്റജാഥയ്ക്ക് ഇരിക്കൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഭരണകാലത്ത് പൊതുമേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി പൂട്ടി പോകുമ്പോൾ ഇടതുപക്ഷം അധികാരത്തിൽ വന്നതോടെ പൂട്ടിയ സ്ഥാപനങ്ങളെല്ലാം തുറക്കുന്ന നിലയിലായി, വിദ്യാഭ്യാസ മേഖലയും ലോകോത്തര മാതൃകയിൽ മുന്നേറുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. കേന്ദ്ര ഭരണകൂടം കേരളം പോലുള്ള ബി. ജെ. പി ഇതര സംസ്ഥാന സർക്കാറുകളോട് കാണിക്കുന്ന നീതികേടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ കേന്ദ്ര ബജറ്റ്. പിരിച്ചെടുത്ത നികുതി പണത്തിന്റെ വിഹിതം നൽകാതെയും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് അവതരിപ്പിച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റാൻ സാധിക്കുന്നത് ഇച്ഛാശക്തിയുള്ള സർക്കാറിന്റെ നേട്ടമാണെന്നും പി പി ദിവാകരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.