
എൽഡിഎഫ് നേതൃത്വത്തിലുള്ള മൂന്നു ജാഥകളിലെ തെക്കൻ വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കര ബസ് സ്റ്റാന്റ് മൈതാനിയിൽ ജാഥ ക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് വികസന മുന്നേറ്റ ജാഥ ശില്പം നൽകി ഉദ്ഘാടനം ചെയ്തു.
ഇടതുമുന്നണി സർക്കാർ പത്താണ്ടിനിടെ കേരളത്തിൽ സൃഷ്ടിച്ച വികസന കുതിപ്പിനെ ഇരുകൈ നീട്ടി സ്വീകരിക്കുന്നതു പോലെയായിരുന്നു തെക്കൻ മേഖല ജാഥയെ മലയോരമേഖല വരവേറ്റത്. മാറ്റത്തിന്റെ പ്രതിഫലനങ്ങൾ സംസ്ഥാനത്തിന്റെ ഏതു മുക്കിലും മൂലയിലും യാഥാർത്ഥ്യമായത് ചേലക്കരയിലെത്തിയ ജനങ്ങളുടെ ആവേശത്തിൽ വെളിവായി. തദ്ദേശസ്ഥാപനങ്ങൾ മുതൽ നിയമസഭ വരെയുള്ള ഇടതു ജനപ്രതിനിധികളടെ കൂട്ടായ പ്രയ്തനവും നിശ്ചയ ദാർഡ്യവുമാണ് സംസ്ഥാനത്തിന്റെ സമഗ്ര വികസന കുതിപ്പിലേക്ക് നയിച്ചത്. പലവിധത്തിലുള്ള സാമൂഹിക വികസന‑ക്ഷേമ സംബന്ധിയായ ഇടപെടലുകൾ നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്നവയായിരുന്നു.
കെ ശ്രീകുമാരൻ അധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ആണ്. സി എസ് സുജാത, അഡ്വ. പി വസന്തം, വി ടി ജോസഫ്, കെ വി ബാലസുബ്രഹ്മണ്യൻ, പി കെ രാജൻ മാസ്റ്റർ, യുജിൻ മോറേലി, ഉഴുമലക്കൽ വേണുഗോപാൽ, എ ഷാജു, ജോർജ് അഗസ്റ്റ്യൻ, സി പി അൻവർ സാദത്ത്, ജോണി ചെറുവുപറമ്പിൽ എന്നിവരാണ് അംഗങ്ങൾ.
ഇടതു മുന്നണിക്ക് പുറത്തുള്ള ആർ എസ്‌പിയുടെ പ്രമുഖ നേതാവ് ഇല്ലിക്കൽ അഗസ്തി ജാഥ സ്വീകരണത്തിൽ എത്തി ജാഥ ക്യാപ്റ്റൻ ബിനോയ് വിശ്വത്തെ ഷാളണിയിച്ച് സ്വീകരിച്ചത്, ജാഥാ അംഗങ്ങൾക്കും പ്രവർത്തകർക്കും വലിയ ആവേശം നൽകി.
ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരി ഓട്ടുപാറയിൽ നിന്നാരംഭിക്കുന്ന ജാഥ, ആറിന് കുന്നംകുളത്ത് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.