
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെ. ജെ. പി. എസ്സ്) രൂപീകൃതമായതിന്റെ 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കൊല്ലം ഫെസ്റ്റ് – 2026 — ദേശിങ്ങനാട് മഹോത്സവത്തിന്’ ഔദ്യോഗിക തുടക്കമായി. ആഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘം രൂപീകരണവും അബ്ബാസിയ ഹെവൻസ് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു.
കെ. ജെ. പി. എസ്സ് പ്രസിഡന്റ് ബിനിൽ റ്റി. ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ ജയൻ സദാശിവൻ, രക്ഷാധികാരി ജോയി ജോൺ തുരുത്തിക്കര എന്നിവർ സംബന്ധിച്ചു. ഡോ. നീതു മറിയം ചാക്കോ മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ നേർന്നു. മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിക്കുകയും പ്രവർത്തനരേഖ അവതരിപ്പിക്കുകയും ചെയ്തു.
യോഗത്തിൽ ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതവും ട്രഷറർ അജയ് നായർ നന്ദിയും രേഖപ്പെടുത്തി. സംഘടനാ സെക്രട്ടറി രാജു വർഗീസ്, വൈസ് പ്രസിഡൻറുമാരായ തമ്പി ലൂക്കോസ്, വാഹിദ് എന്നിവരും ഷാജി സാമുവൽ, ടൈറ്റസ് വർഗീസ്, നൈസാം പട്ടാഴി, ഐസക് വർഗീസ്, ഷംന അൽ അമീൻ, ബിജിമോൾ തുടങ്ങിയവരും പരിപാടികൾ ഏകോപിപ്പിച്ചു.
കൊല്ലത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കലാപാരമ്പര്യവും പ്രവാസി മലയാളി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മഹോത്സവം ഒരുക്കുന്നത്. ഏപ്രിൽ 24‑ന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന കലാവിരുന്നിൽ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന മെഗാ മ്യൂസിക്കൽ പ്രോഗ്രാം മുഖ്യ ആകർഷണമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.