18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025

കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീട്ടുരത്തിന് തിരിച്ചടി ; യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് നവകേരളസദസിന് ഒരു ലക്ഷം നല്‍കി

Janayugom Webdesk
തിരുവനന്തപുരം
November 24, 2023 3:43 pm

പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കര്‍ശന നിര്‍ദ്ദേശത്തെ യുഡിഫ് ഭരിക്കുന്ന ജില്ലയിലെ കോന്നി ബ്ലോക്ക് പഞ്ചായത്ത് നവകേരള സദസിന് ഒരു ലക്ഷം രൂപ നല്‍കാനുള്ള തീരുമാനമെടുത്തിരിക്കുന്നു. ഇന്ന് ചേർന്ന ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചില്ല. അപകടത്തിൽ പരിക്കേറ്റതിനാൽ ഇന്നത്തെ യോഗത്തിന് ഒരു യുഡിഎഫ് അംഗത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല.

ഇതോടെ യോഗത്തിൽ 6 — 6 എന്നായിരുന്നു കക്ഷി നില. ഇതോടെ പണം നൽകാനുള്ള മുൻ തീരുമാനം റദ്ദാക്കാനായില്ല.തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസ്സിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, നവകരേള സദസ്സിന് പണം നല്‍കേണ്ടന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദേശം.

യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കരുതെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം മറികടന്നാണിപ്പോള്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പണം കൈമാറിയത്

Eng­lish Sumamry:
A blow to the Con­gress lead­er­ship’s enthu­si­asm; The UDF-ruled Kon­ni block pan­chay­at gave Rs 1 lakh to the Navak­er­ala Sadas

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.