3 May 2024, Friday

Related news

April 13, 2022
January 24, 2022
January 14, 2022
January 12, 2022
January 2, 2022
January 2, 2022
January 1, 2022
January 1, 2022

നരസിംഹാനന്ദയ്ക്ക് എതിരെ കേസെടുത്തു

Janayugom Webdesk
ന്യൂഡൽഹി
January 1, 2022 11:08 pm

ഹരിദ്വാർ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മതസമ്മേളനത്തിന്റെ സംഘാടകനായ യതി നരസിംഹാനന്ദക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു.
പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ അക്രമത്തിന് ആഹ്വാനം നടത്തിയതിന് നരസിംഹാനന്ദക്കെതിരെ നേരത്തെയും കേസുകളുണ്ട്. ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ എണ്ണം അഞ്ചായി. വിദ്വേഷ പ്രസംഗത്തിൽ ആദ്യം കേസെടുക്കാൻ വിസമ്മതിച്ച പൊലീസ് പ്രതിഷേധം കനത്തതോടെയാണ് നടപടിയെടുത്തത്.
സാഗർ സിന്ധു മഹാരാജ്, സ്വാതി അന്നപൂർണ, ധരം ദാസ്, ജിതേന്ദ്ര ത്യാഗി എന്നിവരെയാണ് നേരത്തെ കേസിൽ പ്രതിചേർത്തത്. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ആരാധനാലയത്തിന്റെ വിശുദ്ധി തകർക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹരിദ്വാറിൽ നടന്ന ധർമ സൻസദ് പരിപാടിക്കിടെ ഹിന്ദുത്വ വാദികൾ മുസ്​ലിം വംശഹത്യക്കും അവർക്കെതിരെ ആയുധമെടുക്കാനും ആഹ്വാനം ചെയ്തിരുന്നു.

Eng­lish Sum­ma­ry: A case has been filed against Narasimhananda

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.