26 April 2024, Friday

Related news

April 13, 2022
January 24, 2022
January 14, 2022
January 12, 2022
January 2, 2022
January 2, 2022
January 1, 2022
January 1, 2022

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: അന്വേഷണത്തിന് പ്രത്യേകസംഘം

Janayugom Webdesk
ഹരിദ്വാര്‍
January 2, 2022 10:19 pm

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ധർമ്മ സൻസദിൽ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കും.

പൊലീസ് സൂപ്രണ്ട് തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് എസ്‌ഐടി പ്രവർത്തിക്കുക. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഐജി കരൺ സിങ് നഗ്‌യാൽ പറഞ്ഞു.

ഡിസംബർ 16 മുതൽ മൂന്ന് ദിവസങ്ങളിലായി ഹരിദ്വാറിലെ വേദ് നികേതൻ ധാമിലായിരുന്നു പരിപാടി. മുസ്‌ലീങ്ങൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ ദസ്‌ന ക്ഷേത്ര പൂജാരിയും പരിപാടിയുടെ സംഘാടകനുമായ യതി നരസിംഹാനന്ദിനെ കഴിഞ്ഞദിവസം പൊലീസ് പ്രതിചേര്‍ത്തിരുന്നു.

ജിതേന്ദ്ര ത്യാഗി എന്ന വസീം റിസ്‌വി, സാധ്വി അന്നപൂർണ, ധരംദാസ്, സിന്ധു സാഗർ എന്നിവരാണ് കേ­സില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍. നേരത്തെ ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് പ്രസിഡന്റായിരുന്ന റിസ്‌വി ഹിന്ദുമതം സ്വീകരിച്ച ശേഷം തന്റെ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാക്കി മാറ്റുകയായിരുന്നു.

Eng­lish Sum­ma­ry: Hate speech in Harid­war: Spe­cial team to probe

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.