പാവപ്പെട്ടവർക്ക് വീട് ലഭിക്കാനുള്ള സർക്കാർ പദ്ധതികളിൽ സ്ഥിരമായി ഉൾപ്പെടുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുന്നു എന്ന പരാതിയുമായി വടശ്ശേരിക്കര സ്വദേശി പ്രമോദും കുടുംബവും. വടശ്ശേരിക്കര പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് പ്രമോദ് താമസിക്കുന്നത്.വനാതിര്‍ത്തിയോടു ചേര്‍ന്ന മേഖലയിലെ എപ്പോൾ വേണമെങ്കിലും തകർന്നുവീഴാറായ വീട്ടില്‍ ഇഴ ജന്തുക്കളെ ഭയന്നാണ് പ്രമോദും കുടുംബവും കഴിയുന്നത്. മുളകൊണ്ട് കെട്ടി ഉണ്ടാക്കിയ ഒറ്റമുറി വീട്ടിലാണ് പ്രമോദിന്റെയും കുടുംബത്തെയും താമസം.
സുരക്ഷിതമായ ഒരു വീട് എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിൽ അടക്കം അപേക്ഷ നൽകിയിട്ടും എല്ലാ പ്രാവശ്യവും അവസാന നിമിഷം താൻ പുറത്താകുന്നു എന്നാണ് പ്രമോദ് പറയുന്നത്. കൂലിപ്പണിക്കാരനായ തനിക്ക് സ്വന്തം നിലയ്ക്ക് വീട് പണിയാൻ ശേഷിയില്ലാത്തതിനാലാണ് സർക്കാർ സഹായത്തിന് അപേക്ഷിച്ചതെന്നും പ്രമോദ് പറഞ്ഞു.എല്ലാവർഷവും ലിസ്റ്റ് ഉൾപ്പെടുമെങ്കിലും തന്നെ മാത്രം ഒഴിവാക്കുന്നതിന്റെ കാരണം എന്തെന്ന് അറിയില്ല എന്നും പ്രമോദ് പറയുന്നു.
English Summary: A family has complained that they are excluded from the life plan despite being eligible
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.