March 26, 2023 Sunday

Related news

February 26, 2023
January 31, 2023
January 29, 2023
January 25, 2023
January 6, 2023
January 4, 2023
December 24, 2022
December 2, 2022
October 7, 2022
September 15, 2022

വനത്തിനുള്ളില്‍ അഞ്ച് വയസുള്ള പുലിയെ വെടിയേറ്റ് ചത്തനിലയില്‍ കണ്ടെത്തി

Janayugom Webdesk
രൂപ്നഗർ
January 4, 2023 3:04 pm

പഞ്ചാബിലെ രൂപ്‌നഗർ ജില്ലയിലെ വനത്തിൽ അഞ്ച് വയസ്സുള്ള പുള്ളിപ്പുലിയുടെ ജഡം വെടിയേറ്റ നിലയില്‍ കണ്ടെത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. തിങ്കളാഴ്‌ചയാണ് നൂർപുർബെഡിക്ക് സമീപമുള്ള വനത്തിൽ പുലിയുടെ ജഡം കണ്ടെത്തിയതെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) കുൽരാജ് സിംഗ് പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിൽ പുലി വെടിയേറ്റാണ് ചത്തതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം നൂർപുർബെഡി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡിഎഫ്ഒ പറഞ്ഞു.
നേരത്തെ നംഗൽ ടൗൺഷിപ്പിന് സമീപമുള്ള നിക്കു നങ്കലിൽ ആറ് മാസം പ്രായമുള്ള പുലിയുടെ ജഡം കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry: A five-year-old tiger was found shot dead in the forest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.