27 July 2024, Saturday
KSFE Galaxy Chits Banner 2

സിവില്‍ സര്‍വീസ് സംരക്ഷണ യാത്രയ്ക്ക് ഉജ്വല സമാപനം

Janayugom Webdesk
തിരുവനന്തപുരം
December 7, 2023 11:28 pm

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, സിവില്‍ സര്‍വീസിനെ സംരക്ഷിക്കുക, അഴിമതിക്കെതിരെ ജനങ്ങളും ജീവനക്കാരും ഒന്നിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നാരംഭിച്ച സിവില്‍ സര്‍വീസ് സംരക്ഷണ യാത്രയ്ക്ക് തിരുവനന്തപുരത്ത് ഉജ്വല സമാപനം. ഇ കെ നായനാര്‍ പാര്‍ക്കില്‍ സമാപന സമ്മേളനം എഐടിയുസി സെക്രട്ടറി രാമകൃഷ്ണ പാണ്ഡ ഉദ്ഘാടനംചെയ്തു.

നവംബര്‍ ഒന്നിന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ്‌കുമാര്‍ എംപി ഉദ്ഘാടനം ചെയ്ത ജാഥ 521 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ജാഥ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കേരളം ഒന്നാകെ സ്വീകരിക്കുന്ന കാഴ്ചയാണ് ഇക്കാലയളവില്‍ കണ്ടത്. സിവില്‍ സര്‍വീസിനെ ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ പിന്തുണ അനിവാര്യമാണെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതില്‍ ജാഥ വിജയിക്കുകയും ചെയ്തു. അഴിമതി ഇല്ലാതാക്കുന്നതിനായി സമര്‍പ്പിച്ച പൊതുജന പങ്കാളിത്തത്തിലൂടെ ജനകീയ ഇടപെടലുകള്‍ നടത്തുന്നതിനും കൈക്കൂലി വാങ്ങുന്നതും നല്‍കുന്നതും ഒരുപോലെ ശിക്ഷാര്‍ഹമാണെന്ന ജാഥയുടെ പ്രസക്തമായ മുദ്രാവാക്യത്തിനും വലിയ പിന്തുണയാണ് ലഭിച്ചത്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിയന്തരമായി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ നടപ്പിലാക്കണമെന്ന മുദ്രാവാക്യത്തിന് സംഘടനാതീതമായി ജീവനക്കാര്‍ക്കിടയില്‍ ഏറെ പിന്തുണ ലഭിച്ചു. ജാഥ സഞ്ചരിച്ച ഇടങ്ങളിലെല്ലാം നഗര — ഗ്രാമ വ്യത്യാസമില്ലാതെ സ്വീകരിക്കുന്നതിനായി പൊതുജനങ്ങളും വര്‍ഗ — ബഹുജന സംഘടനകളും വിദ്യാര്‍ത്ഥികളും യുവജനങ്ങളും ജീവനക്കാരും ഒന്നാകെ അണിചേര്‍ന്നു.

Eng­lish Summary:A grand finale to the civ­il ser­vice pro­tec­tion journey
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.