20 April 2024, Saturday

ലേലത്തില്‍ ഒരു ലഡ്ഡു വിറ്റത് 24.60 ലക്ഷം രൂപയ്ക്ക്

Janayugom Webdesk
ഹൈദരാബാദ്
September 11, 2022 6:33 pm

ഹൈദരാബാദില്‍ ലേലം വിളിച്ച് റെക്കോര്‍ഡ് വിലയില്‍ ലഡ്ഡു വിറ്റു. 24.60 ലക്ഷം രൂപയ്ക്കാണ് ലഡ്ഡു വിറ്റത്. പത്ത് ദിവസത്തെ ഗണേശ ഉത്സവത്തിന് ശേഷമാണ് 21 കിലോഗ്രാം ഭാരം വരുന്ന ദീമന്‍ ലഡ്ഡുവാണ് 24 ലക്ഷം രൂപയ്ക്ക് വിറ്റ് പോയത്. ലേലത്തില്‍ ഒമ്പത് പേരാണ് പങ്കെടുത്തത്. 20 ലക്ഷം രൂപയാണ് ബലാപൂർ ഉത്സവ സമിതി പ്രതീക്ഷിച്ചിരുന്നത്. വെങ്കടി ലക്ഷ്മി റെഡ്ഡിയാണ് റെക്കോര്‍ഡ് വിലയില്‍ ലഡ്ഡു സ്വന്തമാക്കിയത്. 

ലേലത്തിൽ ലഡ്ഡു പിടിക്കാന്‍ കാത്തിരിക്കുകയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നത്. സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഈ ലഡ്ഡു വിതരണം ചെയ്യും. ആദ്യമായി ഈ ലഡ്ഡു ലേലം ചെയ്തത് 450 രൂപയ്ക്കായിരുന്നു. 2020 ൽ കൊവിഡ് മഹാമാരിയെ തുടർന്ന് ലഡ്ഡു ലേലം ചെയ്യാതെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന് കൈമാറുകയായിരുന്ന. 2021 ൽ വൈഎസ്ആർസിപി നേതാവ് ആർവി രമേശ് റെഡ്ഡി 18.9 ലക്ഷം രൂപയ്ക്ക് ലഡ്ഡു സ്വന്തമാക്കിയത്. 

Eng­lish Summary:A lad­du was sold at the auc­tion for Rs 24.60 lakh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.