8 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 7, 2025
February 5, 2025
February 2, 2025
February 1, 2025
January 31, 2025
January 31, 2025
January 31, 2025
January 29, 2025
January 29, 2025
January 27, 2025

വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു

Janayugom Webdesk
വയനാട്
October 7, 2022 9:52 am

വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. രാവിലെ ആറരയോടെ വീട്ടില്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് കിണറ്റില്‍ വന്നു നോക്കിയപ്പോഴാണ് പുലി കിണറ്റിലകപ്പെട്ടത് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. മോട്ടോറിന്റെ പൈപ്പെല്ലാം പുലി കടിച്ചു മുറിച്ചു കളഞ്ഞു. വനപാലകരെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ഇന്നലെ രാത്രിയോടെയാകാം പുലി കിണറ്റില്‍ വീണതെന്ന് കരുതുന്നു. നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി.

Eng­lish Summary:A leop­ard fell into a well in Wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.