27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 15, 2024
May 20, 2024
December 24, 2023
December 24, 2023
November 20, 2023
November 20, 2023
November 4, 2023
October 31, 2023
October 31, 2023
October 30, 2023

ഗോത്രസംസ്‌കൃതിക്ക് മുഖ്യമന്ത്രി ദീപം തെളിച്ചു; കനകക്കുന്നിൽ ലിവിങ് മ്യൂസിയമൊരുങ്ങി

Janayugom Webdesk
തിരുവനന്തപുരം
October 31, 2023 11:08 pm

ഗ്രോത സംസ്‌കൃതിയുടെ നേർക്കാഴ്ചയുമായി കേരളീയം ഒരുക്കുന്ന ലിവിങ് മ്യൂസിയത്തിന് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗോത്രദീപം തെളിച്ചു തുടക്കം കുറിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദർശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം ഒരുക്കുന്നത്. കേരള സർക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക‌്‌ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് കനകക്കുന്നില്‍ ‘ആദിമ ദ ലിവിങ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. ആദിവാസികളോടു കുശലം പറഞ്ഞും അവരുടെ തനതു കലകൾ ആസ്വദിച്ചുമാണ് കേരളീയത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ലിവിങ് മ്യൂസിയത്തിന് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. 

കേരളത്തിലെ കാണി, മന്നാൻ, ഊരാളികൾ, മാവിലർ, പളിയർ തുടങ്ങി അഞ്ചു ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയുമാണ് കേരളീയത്തിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ ഏഴുവരെ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ തന്നെ ആദ്യ ലിവിങ് മ്യൂസിയമാണ് കനകക്കുന്ന് കൊട്ടാരത്തിനു ചുറ്റും കൃത്രിമ കാട് സൃഷ്ടിച്ച് ഒരുക്കിയിട്ടുള്ളത്. അഞ്ചു കുടിലുകളിലായി എൺപതോളം പേർ ഉണ്ട്. ഗോത്രവിഭാഗങ്ങളുടെ തനതായ കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെ കനകക്കൂന്നിലെ ‘ഊരി‘ലേക്കു സ്വീകരിച്ചത്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ,ആന്റണി രാജു, വി ശിവൻകുട്ടി, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കേരളീയം കൺവീനർ എസ് ഹരികിഷോർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. മായ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഇന്ന് വൈകിട്ട് അഞ്ചുമണി മുതൽ സന്ദർശകർക്കു ലിവിങ് മ്യൂസിയത്തിൽ പ്രവേശിക്കാം. നാളെ മുതൽ ഏഴു വരെ രാവിലെ 10 മുതൽ വൈകിട്ട് 10 വരെയും സന്ദർശകർക്ക് ലിവിങ് മ്യൂസിയത്തിലെ കാഴ്ചകൾ അനുഭവിച്ചറിയാം. ഗോത്ര സംസ്‌കൃതിയുടെ തനിമയാർന്ന ജീവിതം ആവിഷ്‌കരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കാണി, മന്നാൻ, പളിയർ, മാവിലർ, ഊരാളികൾ എന്നീ വിഭാഗത്തിന്റെ പരമ്പരാഗത കുടിലുകൾ അവരുടെ കലാരൂപങ്ങൾ അവരുടെ ജീവിത പശ്ചാത്തലത്തിൽ അവതരിപ്പിക്കും. ചാറ്റ് പാട്ട്, പളിയ നൃത്തം, കുംഭ നൃത്തം, എരുതു കളി, മംഗലംകളി, മന്നാൻ കൂത്ത്, വട്ടക്കളി എന്നീ ഗോത്ര കലകൾ അവയുടെ യഥാർത്ഥ പശ്ചാത്തലത്തിൽ പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോട് കൂടി അവതരിപ്പിക്കും.കേരളീയ അനുഷ്ഠാന കലകളായ തെയ്യം, മുടിയേറ്റ്, പടയണി, സർപ്പം പാട്ട്, പൂതനും തിറയും തുടങ്ങി ഏഴ് അനുഷ്ഠാന കലകൾ അവയുടെ യഥാർത്ഥ പശ്ചാത്തലത്തിൽ അവതരിപ്പിക്കും.

Eng­lish Sum­ma­ry: A liv­ing muse­um has been pre­pared at Kanakakunn

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.