24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 15, 2025
April 8, 2025
April 6, 2025
April 5, 2025
April 4, 2025
April 3, 2025
April 2, 2025
April 2, 2025
March 31, 2025

ആലപ്പുഴ‑ധൻബാദ് ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
January 15, 2024 12:37 pm

വൈക്കം സ്വദേശിനിയായ യുവതിയെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിനിലാണ് മരിച്ചനിലയിലുള്ള മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ സുരജ എസ് നായർ ആണ് മരിച്ചത്. 45 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജോളാർപെട്ടിൽ വച്ചാണ് ഇവരെ ശുചിമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം. 

ഒഡിഷയിലുള്ള സഹോദരിയുടെ വീട്ടിൽ പോയ ശേഷം വൈക്കത്തേക്ക് മടങ്ങുകയായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയിൽവേ അധികൃതരാണ് ശുചിമുറിയിൽനിന്നും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: A Malay­ali woman was found dead in the wash­room of the Alap­puzha-Dhan­bad train

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.