June 4, 2023 Sunday

Related news

June 4, 2023
June 4, 2023
June 4, 2023
June 4, 2023
June 4, 2023
June 3, 2023
June 3, 2023
June 3, 2023
June 2, 2023
June 2, 2023

10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ

Janayugom Webdesk
മാവൂർ
March 15, 2023 5:55 pm

നിയമപരമായി ഭാര്യ നിലവിലിരിക്കെ മറ്റു മൂന്നോളം സ്ത്രീകളെ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്ത് കേസിലകപ്പെട്ടതിനെ തുടർന്ന് ഒളിവിലായിരുന്നയാൾ പിടിയിലായി. വിഴിഞ്ഞം സ്വദേശിയായ ബിനു സക്കറിയ L47 )യെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ൽ മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ പരാതിയിൽ മാവൂർ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 

തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്ക്ക് ഹാജരാകാതെ പല ജില്ലകളിലായി മുങ്ങി നടക്കുകയായിരുന്നു. ഇയാൾ കോട്ടയത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അവിടെ യെത്തി പ്രതിയെ പിടികൂടിയത്. മാവൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ്, സിവിൽ പോലീസ് ഓഫീസർ ലിജു ലാൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish Summary;A mar­riage fraud­ster who went on the run on bail 10 years ago has been arrested

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.