March 26, 2023 Sunday

Related news

March 19, 2023
March 15, 2023
March 13, 2023
March 12, 2023
February 22, 2023
February 11, 2023
January 11, 2023
December 25, 2022
November 7, 2022
October 29, 2022

വായില്‍ ഒളിപ്പിച്ച് കടത്തിയ 29 പവന്‍ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

Janayugom Webdesk
കോഴിക്കോട്
November 7, 2022 12:20 pm

കരിപ്പര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വായില്‍ ഒളിപ്പിച്ച് കടത്തിയ 29 പവന്‍ സ്വര്‍ണാമാണ് കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത്. പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ (24) ആണ് പിടിയിലായത്. എട്ട് കഷണങ്ങളാക്കി വായിക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. മാസ്ക് ധരിച്ചാണ് ഇയാള്‍ എത്തിയത്. 233 ഗ്രാം സ്വര്‍ണവുമായി ഇയാള്‍ ഷാര്‍ജയില്‍ നിന്നാണ് എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ഇയാള്‍ പുറത്തിറങ്ങിയെങ്കിലും ജില്ല പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മറ്റു രണ്ട് യാത്രക്കാരിൽനിന്നും സ്വർണം പിടികൂടി.

Eng­lish Summary:A native of Kasaragod was arrest­ed with 29 Pawan of gold hid­den in his mouth
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.