23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

ഒന്നരവയസുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു

Janayugom Webdesk
കൊല്ലം
December 30, 2022 4:09 pm

കൊല്ലത്ത് ഒന്നരവയസുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. മയ്യനാട് പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായക്കള്‍ അക്രമിച്ചത്. ഈ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ ഇരുപതോളം തെരുവുനായകള്‍ ചേര്‍ന്ന് കുട്ടിയെ കടിച്ചുപറിക്കുകയായിരുന്നു. മരക്കഷണം ഉപയോഗിച്ച് തെരുവുനായകളെ അടിച്ചോടിച്ച ശേഷം കുട്ടിയെ രക്ഷിക്കുകയായിരുന്നു.

Eng­lish Summary;A one-and-a-half-year-old boy was attacked by a group of stray dogs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.