28 April 2024, Sunday

Related news

April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024

അസമിലും കോണ്‍ഗ്രസിന് തിരിച്ചടി: ബിജെപിയില്‍ ചേരാൻ പാര്‍ട്ടി വിട്ടത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് റാണാ ഗോസ്വാമി

Janayugom Webdesk
ഗുവാഹത്തി
February 28, 2024 1:53 pm

കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി മുതിർന്ന പാർട്ടി നേതാവും അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ റാണാ ഗോസ്വാമി സ്ഥാനം രാജിവച്ചു. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ അംഗം എന്ന നിലയിലും ഞാൻ രാജിവെക്കുകയാണെന്ന് അറിയിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി (സംഘടന) കെ സി വേണുഗോപാലിന് അയച്ച കത്തിൽ ഗോസ്വാമി എഴുതി.

“വിവിധ രാഷ്ട്രീയ കാരണങ്ങൾ” ചൂണ്ടിക്കാട്ടി ഗോസ്വാമി അപ്പർ അസമിന്റെ സംഘടനാ ചുമതലയിൽ നിന്ന് ഞായറാഴ്ച നേരത്തെ രാജിവച്ചിരുന്നു. ഭരണകക്ഷിയായ ബിജെപിയിലോ സഖ്യകക്ഷിയായ ആസോം ഗണ പരിഷത്തിലോ ചേരാൻ ഗോസാമി പദ്ധതിയിടുന്നുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് നീക്കം. ശനിയാഴ്ച രാത്രി ജന്മനാടായ ജോർഹട്ടിൽ അനുയായികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഗോസാമിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മറ്റൊരു കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് — കമലാഖ്യ ദേ പുർകയസ്ത (വടക്കൻ കരിംഗഞ്ചിൽ നിന്നുള്ള എംഎൽഎ), മംഗൾദായ് നിയമസഭാംഗം ബസന്ത കുമാർ ദാസ് എന്നിവർ പാർട്ടി വിട്ട് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവവികാസം.

രാജിക്കുപിന്നാലെ ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായും ഗോസ്വാമി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച ചെയ്യാൻ ശർമ്മ ഇപ്പോൾ ഡൽഹിയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2006ലും 2011ലും ജോർഹട്ടിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഗോസ്വാമി രണ്ട് തവണ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിറ്റാബാർ സീറ്റിൽ (ജോർഹട്ട് ജില്ലയിലും) നിന്ന് അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: A set­back for Con­gress in Assam too: Con­gress work­ing pres­i­dent Rana Goswa­mi left the par­ty to join BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.