20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 20, 2025
April 18, 2025
April 18, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025

തലശേരിയില്‍ കാറില്‍ ചാരി നിന്ന ആറു വയസുകാരന് മ ര്‍ദനമേറ്റ സംഭവം; പ്രതിക്കെതിരെ വ ധശ്രമത്തിന് കേസ്

Janayugom Webdesk
തലശേരി
November 4, 2022 9:18 am

കാറില്‍ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊന്ന്യം സ്വദേശി ശിഹ്ഷാദ് പൊലീസ് കസ്റ്റഡിയില്‍. ഇരുപത്തിരണ്ടുകാരനായ പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തത്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ശിഹ്ഷാദിന്റെ അറസ്റ്റ്. വ്യാഴ്ച രാത്രി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രാജസ്ഥാനി സ്വദേശിയായ ഗണേഷ് എന്ന ആറ് വയസുകാരന്‍ ചാരിനിന്നത്. 

കാറില്‍ നിന്ന് ഇറങ്ങി കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്ന ശിഹ്ഷാദിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍ അറിയിച്ചിരുന്നു. അതേസമയം തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. ദൃശ്യങ്ങളില്‍ ചവിട്ടേറ്റ കുട്ടി നിര്‍ത്താതെ കരയുകയായിരുന്നു. കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഭിഭാഷകനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Eng­lish Summary:A six-year-old boy was beat­en to death while lean­ing on a car in Tha­lassery, arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.