6 May 2024, Monday

Related news

April 29, 2024
April 12, 2024
March 1, 2024
February 23, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024
December 28, 2023
December 26, 2023

കോളനികളുടെ പട്ടയ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക മിഷൻ രൂപീകരിക്കും

സ്വന്തം ലേഖിക
തിരുവനന്തപുരം
October 16, 2023 10:57 pm

സംസ്ഥാനത്തെ കോളനികളുടെ പട്ടയ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക മിഷൻ രൂപീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. കേരളത്തിലെ 1282 കോളനികളില്‍ പല കാരണങ്ങളാലും പട്ടയം ലഭ്യമാകാത്ത ആളുകള്‍ ഉണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് പ്രത്യേക മിഷന്‍ തയ്യാറാക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ 125 കോളനികളിലെ പട്ടയ പ്രശ്നം അടുത്ത രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കും. തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും മിഷന്‍ വ്യാപിപ്പിക്കും.

സംസ്ഥാനത്ത് ഡിജിറ്റൽ സർവേ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും ഇതുവരെ 1.53 ലക്ഷം ഹെക്ടർ ഭൂമി അളന്നു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം 1,22,297 പട്ടയങ്ങൾ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ദീർഘകാലമായി പരിഹരിക്കാതെ കിടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരും മന്ത്രിയും പങ്കെടുക്കുന്ന പട്ടയ അദാലത്തുകൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പൂർത്തിയായി. കോളനി പട്ടയങ്ങൾ, പുറമ്പോക്ക് ഭൂമിയിലെ പട്ടയങ്ങൾ ഉൾപ്പെടെ ഉള്ളവയിലെ തടസങ്ങൾ ഇതു വഴി പരിഹരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: A spe­cial mis­sion will be set up to resolve the colo­nial title issue

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.