27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 2, 2024
June 27, 2024
June 24, 2024
June 16, 2024
May 28, 2024
April 29, 2024
April 12, 2024
March 1, 2024
February 23, 2024
February 2, 2024

കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാകും: മന്ത്രി കെ രാജൻ

Janayugom Webdesk
അവണൂര്‍
January 22, 2024 8:42 pm

കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂമന്ത്രി കെ രാജൻ. ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷനിലെ അവണൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. അവണൂർ ഡിവിഷനിൽ ഏഴു കോടി രൂപ ചെലവഴിച്ച് നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളിൽ ജില്ലാ പഞ്ചായത്തിനെയും ജില്ലാ പഞ്ചായത്ത് അംഗം ലിനി ഷാജിയെയും മന്ത്രി അഭിനന്ദിച്ചു.
ചൂലിശേരി ലക്ഷംവീട് കുടിവെള്ള പദ്ധതി, അംബേദ്കർ പാപ്പ നഗർ കോളനി നവീകരണം, ഊരമ്പത്ത് ചിറ, കല്ലൂപാലം നിർമ്മാണ ഒന്നാം ഘട്ടം, നാരായണത്തറ റോഡ് ഒന്നാംഘട്ടം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
ചൂലിശ്ശേരി ലക്ഷംവീട് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 17.9 ലക്ഷം രൂപ ചെലവഴിച്ച് 40 കുടുംബങ്ങൾക്കായി 10,000 ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള പദ്ധതി നടപ്പാക്കി. 

അംബേദ്കർ പാപ്പ നഗർ കോളനി നവീകരണത്തിന്റെ ഭാഗമായി 20 ലക്ഷം രൂപ വിനിയോഗിച്ച് രണ്ട് സ്ട്രെച്ചുകളിലായി കാനയും കൾവെർട്ടും നിർമിച്ചു. 15 ലക്ഷം രൂപ ചെലവഴിച്ച് ഭാഗികമായി തകർന്ന ഊരമ്പത്ത് ചിറ പുനരുദ്ധരിച്ചു. കല്ലൂപാലം നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ 50,000 രൂപയും വകയിരുത്തി പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. തകർന്നു കിടന്നിരുന്ന താൽക്കാലിക പാലം പൊളിച്ചു മാറ്റി രണ്ട് സ്പാനുകളുള്ള ബോക്സ് കൾവെർട്ട് മാതൃകയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി കൃഷിക്കാവശ്യമായ യന്ത്രങ്ങൾ ഇറക്കുന്ന സാഹചര്യവും ഉറപ്പാക്കും. നാരായണത്തറ റോഡ് ഒന്നാംഘട്ട പുനർനിർമ്മാണം 15 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കി. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ റോഡിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി റീടാറിങ് ചെയ്യുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചു.

സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. അവണൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ആർ അജീഷ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എൻ കെ രാധാകൃഷ്ണൻ, അഞ്ജലി സതീഷ്, തോംസൺ തലക്കോടൻ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: Ker­ala will become a state with­out extreme poor: Min­is­ter K Rajan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.