23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനം; മര്‍ദ്ദിച്ചത് പ്ലസ് ടു വിദ്യാര്‍ഥികള്‍

Janayugom Webdesk
കണ്ണൂർ
October 13, 2022 2:40 pm

ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനം. മുടി നീട്ടിവളർത്തിയതിന് പ്ലസ് വൺ വിദ്യാർഥിയായ സഹലിനെ പ്ലസ് ടു വിദ്യാർഥികളാണ് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. സീനിയർ വിദ്യാർഥികൾ സഹലിനെ
മർദ്ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ഇന്നലെയാണ് സംഭവം. മുടി നീട്ടിവളർത്തിയതിനും ഷർട്ടിന്റെ ബട്ടൻ മുഴുവൻ ഇട്ടതിനുമാണ് സീനിയർ വിദ്യാർഥികൾ സഹലിനെ ക്രുരമായി മർദ്ദിച്ചത്. സാരമായി മർദ്ദനമേറ്റ സഹലിന്റെ കേൾവി ശക്തിക്ക് കുറവ് പറ്റിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് അടിച്ച വിദ്യാർഥികളോടും അവരുടെ രക്ഷിതാക്കളോടും ഇന്ന്സ്റ്റേ ഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ സ്കൂൾ അധികൃതർ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകി.

Eng­lish Sum­ma­ry: A stu­dent of Plus One was bru­tal­ly beat­en up in a high­er sec­ondary school; Plus two stu­dents were beat­en up

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.