11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 20, 2025
December 23, 2024
December 6, 2024
November 17, 2024
February 4, 2024
January 26, 2024
January 20, 2024
October 1, 2023
August 27, 2023
June 18, 2023

സുഹൃത്തുക്കള്‍ക്കൊപ്പം കല്ലാര്‍ പുഴയില്‍ കുളിക്കുവാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

Janayugom Webdesk
നെടുങ്കണ്ടം
August 15, 2022 3:51 pm

കല്ലാര്‍ പുഴയില്‍ കുളിക്കുവാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. നെടുങ്കണ്ടം ആലുമൂട്ടില്‍ വീട്ടില്‍ നസീര്‍-സലീന ദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ അജ്മല്‍ (13)നെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കാണാതായത്. സ്വതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം കല്ലാര്‍ സമീപം പതിഞ്ചില്‍പടിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പംഎത്തുകയായിരുന്നു. അജ്മല്‍ കുളിക്കുവാന്‍ ഇറങ്ങുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. സുഹൃത്തുകള്‍ പുഴയില്‍ ഇറങ്ങി രക്ഷപെടുത്തുവാന്‍ നോക്കിയെങ്കിലും അജ്മല്‍ ഒഴുക്കില്‍പെപട്ട് കാണാതാവുകയായിരുന്നു. നെടുങ്കണ്ടം ഗവണ്‍മെന്റ് എച്ച്‌സിയില്‍ ഏട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാണാതായ അജ്മല്‍. നെടുങ്കണ്ടം ഹില്‍ഡാപടിയില്‍ ഷാര്‍ജ്ജ എന്ന സഥാപനം നടത്തി വരികയാണ് പിതാവ്. ആസിഫ്, അന്‍സില്‍ എന്നിവരാണ് സഹോദരങ്ങള്‍. .സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേത്യത്വത്തില്‍ കല്ലാര്‍ പുഴയില്‍ തിരച്ചില്‍ നടത്തി വരുന്നുണ്ട്. 

Eng­lish Sum­ma­ry: A stu­dent who went down to bathe in the Kallar Riv­er with his friends has gone missing

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.