മലയാലപ്പുഴയിൽ കുട്ടികളെ ഉപയോഗിച്ച് പൂജ നടത്തിയ സ്ത്രീയും സഹായിയും പൊലീസ് പിടിയിൽ. സംഭവത്തെ തുടർന്ന് വീട് നാട്ടുകാർ അടിച്ചു തകർത്തു. മലയാലപുഴ പൊതീപ്പാട് ലക്ഷം വീട് കോളനിയിൽ ആണ് സംഭവം. വാസന്തി ‘അമ്മ മഠം ശോഭാ തിലക്(55) ആണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് അറസ്റ്റിൽ ആയത്. ഇവർ കുട്ടികളെ ഉപയോഗിച്ച് പൂജ നടത്തി കുട്ടി മയങ്ങി വീഴുന്നത് അടക്കമുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
സംഭവത്തിൽ സഹായിയായ ഉണ്ണികൃഷ്ണൻ(35) എന്ന ആളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്തനംതിട്ട ഡി വൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. രാവിലെ ഇവരെ അറസ്റ്റ് ചെയ്യുന്നത് അറിഞ്ഞ് വിവിധ സംഘടനകളും നാട്ടുകാരും സ്ഥലത്തെത്തി ഇവരോടുള്ള കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.തുടർന്ന് പോലീസ് ഇവരെ ഇവിടെ നിന്നും നീക്കുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ ഇവരുടെ വീട്,പൂജ നടത്തിയ സ്ഥലം എന്നിവ അടിച്ചു തകർത്തു. സംഭവം അറിഞ്ഞ് എത്തിയ നാട്ടുകാരെ നിയന്ത്രിക്കാൻ പൊലീസ് വളരെ അധികം പണിപ്പെട്ടു.
English Summary: A woman who owns a witchcraft center has been arrested in Malayalapuzha
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.