19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 29, 2024
November 21, 2024
November 17, 2024
November 15, 2024
October 15, 2024
September 26, 2024
September 10, 2024
August 13, 2024
July 4, 2024

അവധി ദിനം ആഘോഷിക്കാനെത്തിയ യുവദമ്പതികളും വിദ്യാർത്ഥിയും മുങ്ങിമരിച്ചു

Janayugom Webdesk
കാസര്‍കോട്
May 3, 2022 7:53 pm

അവധിദിനം ആഘോഷിക്കാനിറങ്ങിയ യുവദമ്പതികളും ബന്ധുവായ പത്താംക്ലാസ് വിദ്യാർത്ഥിയും പുഴയില്‍ മുങ്ങിമരിച്ചു. കുണ്ടംകുഴി കോട്ടവയലിലെ നിധിന്‍ റാവു (38), ഭാര്യ കര്‍ണാടക സ്വദേശിനിയായ ദീക്ഷ (30), നിധിന്റെ സഹോദരന്റെ മകനും കുണ്ടംകുഴി ജിഎച്ച്എസ്എസിലെ വിദ്യാർഥിയുമായ മനീഷ് (16) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ബേഡഡുക്ക പഞ്ചായത്തിലെ തോണിക്കടവ് ചൊട്ടയിലെ പയസ്വിനി പുഴയിലാണ് അപകടമുണ്ടായത്. കുവൈറ്റിൽ ജോലി ചെയ്യുന്ന നിധിൻ ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. സംഭവദിവസം ഒമ്പതു പേരടങ്ങുന്ന ഇവരുടെ കുടുംബാംഗങ്ങൾ വീട്ടിൽ നിന്നും രണ്ടുകിലോമീറ്റർ അകലെയുള്ള ഈ പുഴ‍ കാണാനെത്തിയത്. പുഴയുടെ നടുക്കുള്ള പാറയ്ക്ക് മുകളിൽ ഇരിക്കുകയായിരുന്ന ദീക്ഷ കാൽ വഴുതി വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. ഏതാണ്ട് 12 അടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്കാണ് നീന്തൽ അറിയാത്ത ദീക്ഷ വീണത്. രക്ഷിക്കാനായി ചാടിയ നിധിനും വെള്ളത്തിൽ മുങ്ങിത്തുടങ്ങിയതോടെ നീന്തൽ അറിയാത്ത മനീഷും ഇവിടേയ്ക്ക് എടുത്തുചാടി.

തൊട്ടുപിന്നാലെ ചാടിയ, നന്നായി നീന്താനറിയാവുന്ന ബന്ധു രാമാനന്ദ് മനീഷിനെ തലമുടിയിൽ പിടിച്ച് വലിച്ച് മുകളിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ പ്രാണരക്ഷാർഥം നിധിനും ദീക്ഷയും മനീഷിന്റെ കാലിൽ പിടിച്ച് തൂങ്ങിക്കിടന്നതോടെ രാമാനന്ദിന്റെ രക്ഷാപ്രവർത്തനം ‌പരാജയപ്പെട്ടു. താൻ കൂടി മുങ്ങിമരിക്കുമെന്ന ഘട്ടം വന്നപ്പോൾ ഇയാൾ മനീഷിന്റെ തലമുടിയിൽ നിന്നുള്ള പിടുത്തം വിടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി വൈകുന്നേരം ആറോടെയാണ് മൂന്നു മൃതദേഹങ്ങളും പുറത്തെടുത്തത്.

Eng­lish summary;A young cou­ple and a stu­dent who came to cel­e­brate the hol­i­day drowned

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.