26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

January 26, 2024
October 20, 2023
October 16, 2023
September 22, 2023
September 19, 2023
September 5, 2023
September 1, 2023
July 23, 2023
June 26, 2023
April 25, 2023

കടലുണ്ടിക്കടവിൽ യുവാവ് ഒഴുക്കിൽപെട്ടു മരിച്ചു

Janayugom Webdesk
July 23, 2022 9:04 pm

കടലുണ്ടിക്കടവ് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെട്ടു മരിച്ചു. കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകൻ സനീഷ് (23) ആണ് മരിച്ചത്. രാവിലെ ഒമ്പതിനു സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കുന്നതിനിടെ സനീഷ് പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാരും മുങ്ങൽ വിദഗ്ധരും തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു നടത്തിയ തിരച്ചിലിൽ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മ: സത്യഭാമ. സഹോദരങ്ങൾ: സുബീഷ്, സുജീഷ്.

Eng­lish Sum­ma­ry: A young man fell into the cur­rent and died at Kadulundikadav

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.