25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 24, 2025
March 24, 2025
March 23, 2025
March 23, 2025
March 23, 2025
March 20, 2025
March 18, 2025
March 18, 2025
March 18, 2025

തൃശൂരില്‍ യുവാവിനെ തോട്ടില്‍ മ രിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
തൃശൂര്‍
January 21, 2024 4:14 pm

തൃശൂര്‍ മാള പുത്തന്‍ചിറയില്‍ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം അയങ്കലം സ്വദേശി തെക്കത്തുപറമ്പില്‍ വീട്ടില്‍ പ്രമോദാണ് മരിച്ചത്. പുത്തന്‍ചിറ ഫൊറോന പള്ളിയില്‍ ഇന്നലെ നടന്ന പള്ളിപ്പെരുന്നാളിലെ വെടിക്കെട്ടിന് സഹായിക്കാന്‍ വന്നതായിരുന്നു ഇയാള്‍. ഇന്നലെ വൈകിട്ട് വെടിക്കെട്ടിനുശേഷം പ്രമോദിനെ കാണാതായി. കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
രാവിലെ ആറുമണി വരെ അന്വേഷിച്ചതിനു ശേഷം പ്രമോദ് തിരിച്ചു പോയതാകാം എന്ന് കരുതി സഹപ്രവര്‍ത്തകര്‍ മടങ്ങി പോയിരുന്നു. എന്നാല്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ പള്ളിക്കടുത്തുള്ള പാടത്തിന് സമീപം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Eng­lish Summary;A young man was found dead in a stream in Thrissur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.