December 1, 2022 Thursday

Related news

August 9, 2022
March 27, 2022
January 3, 2022
July 14, 2021
June 25, 2021
June 12, 2021
May 5, 2021
April 20, 2021
January 7, 2021
January 5, 2021

മലയാള നടി മിസ് കുമാരിയുടെ അകാലമരണവും അഴുകാത്ത ശവശരീരവും: ഒരു ഫോറെൻസിക് വിസ്മയം

വലിയശാല രാജു
January 3, 2022 5:53 pm

പൊലീസ് ചരിത്രത്തിൽ മറക്കാനാവാത്ത സംഭവമാണ് മിസ് കുമാരിയുടെ മരണം. മലയാള സിനിമയിലെ ആദ്യ കാല സൂപ്പർ സ്റ്റാറാണ് മിസ് കുമാരി. കോട്ടയം ഭരണങ്ങാനം സ്വദേശിയായ ഇവരുടെ യഥാർത്ഥ പേര് ത്രേസ്യാമ്മ തോമസ് എന്നായിരുന്നു. ഉദയ കുഞ്ചക്കോയുടെ വെള്ളി നക്ഷത്രത്തിൽ തുടങ്ങി നല്ലതങ്കയും നീലക്കുയിലും അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു. 1954 മുതൽ ഏതാണ്ട് ഒരു പതിറ്റാണ്ട് മലയാള സിനിമ മിസ് കുമാരിയെ ചുറ്റിപ്പറ്റിയായിരുന്നു വളർന്നത്. സത്യന്റെയും പ്രേംനസീറിന്റെയും പ്രധാന നായികയായിരുന്നു അവർ. 

പിന്നീട് സിനിമ രംഗം വിട്ട് ദാമ്പത്യ ജീവിതത്തിൽ കടന്ന അവർ 1969ൽ 37മത്തെ വയസിൽ ആത്മഹത്യ ചെയ്തു. മൂന്ന് ആണ് മക്കളുടെ മാതാവായിരുന്നു അവർ. ഭർത്താവ് എൻജിനിയറായിരുന്ന ഉയർന്ന ഉദ്യോഗസ്ഥൻ. മിസ് കുമാരി മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ അവരുടെ പിതാവിന് ആ മരണത്തിൽ സംശയം ഉണ്ടാവുകയും മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. തുടർന്ന് മജിസ്‌ട്രേട്ടിന്റെ ഉത്തരവ് പ്രകാരം മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കോട്ടയത്തെ ഭരണാങ്ങാനം പള്ളിയിലായിരുന്നു ശവക്കല്ലറ. വലിയ ഹാളിനുള്ളിൽ കോൺഗ്രീറ്റ് കല്ലറയിലായിരുന്നു ശവശരീരം അടക്കം ചെയ്തിരുന്നത്. തൊട്ടടുത്തായിരുന്നു വാഴ്ത്തപ്പെട്ട സിസ്റ്റർ അൽഫോൻസാമ്മയുടെ ശരീരം അടക്കം ചെയ്തിരുന്നത്. 

ആഡിഓയുടെ സാന്നിധ്യത്തിൽ ജോലിക്കാർ കല്ലറ പൊളിക്കാൻ തുടങ്ങി. കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം കണ്ട് എല്ലാവരും ഞെട്ടി. ശവശരീരം ഒട്ടും ചീഞ്ഞിരുന്നില്ല. അന്ന് ഡോക്ടർ കന്തസ്വാമിയുടെ നേതൃത്വത്തിൽ ഉള്ള ഫോറെൻസിക് വിദ്ഗ്ദരാണ് റീ പോസ്റ്റ്‌മോർട്ടം നടത്തിയത്. ഇനി ഇതിന്റ ശാസ്ത്രത്തിലേക്ക് വരാം. വെയിലും മഴയും സൂര്യപ്രകാശവും ഏൽക്കാത്ത മണ്ണിനോട് ചേരാതെയിരിക്കുന്ന മൃതശരീരങ്ങളിൽ ചില രാസ പ്രക്രിയ മൂലം തൊലിക്കടിയിലുള്ള കൊഴുപ്പ് സോപ്പ് പോലുള്ള ഒരു പദർഥമായി മാറും അഡിപ്പോസിയർ (adipocere )എന്നാണ് ഈ വ്യത്യാസത്തിന് പേര്. ഇത് കാരണം ശരീരം ചീയാതെയും ആകൃതി നഷ്ടപ്പെടാതെയുമിരിക്കും. മൃതദേഹം കീറി മുറിച്ചപ്പോൾ ആമാശയത്തിൽ നിന്നും അപ്പോഴും കഴിച്ച കീടനാശിനിയുടെ രൂക്ഷ ഗന്ധം വന്നിരുന്നു. തുടർന്നുള്ള അന്നെഷണത്തിൽ കൊലപതാക ശ്രമമൊന്നും കണ്ടത്താൻ പൊലീസിന് കഴിഞ്ഞില്ല. സാഹചര്യം ഒത്തിണങ്ങി വന്നാൽ മൃതശരീരം വർഷങ്ങളോളം അഴുകാതെയും രൂപ വ്യത്യാസം വരാതെയുമിരിക്കുമെന്നതിന്റ തെളിവാണ് മിസ് കുമാരിയുടെ ശവശരീരം.

ENGLISH SUMMARY:about acter­ess miss kumari
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.