21 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 15, 2025
June 14, 2025
May 12, 2025
May 11, 2025
March 14, 2025
March 13, 2025
March 12, 2025
March 12, 2025
March 7, 2025
March 4, 2025

ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു

Janayugom Webdesk
നെടുങ്കണ്ടം
January 18, 2024 9:04 pm

ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. പുറ്റടി ചേമ്പുംകണ്ടം വിജയവിലാസം രതീഷ് കുമാര്‍— ഷീജ ദമ്പതികളുടെ എക മകള്‍ പ്രാര്‍ത്ഥന ആണ്  ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്.

തിങ്കളാഴ്ച പകല്‍ 11 മണിയോടെയാണ് പുറ്റടിക്ക് സമീപം ചേമ്പുംകണ്ടത്ത് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രാര്‍ത്ഥനയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലു തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വണ്ടന്‍മേട് സെന്റ് ആന്റണീസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുമാണ്.

Eng­lish Sum­ma­ry: acci­dent death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.