20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 17, 2025
June 16, 2025
June 16, 2025
June 16, 2025
June 15, 2025
June 15, 2025
June 15, 2025
June 14, 2025
June 14, 2025
June 13, 2025

വയറിന് അസാധാരണ വലിപ്പം, പരിശോധനയില്‍ ഏഴ് മാസം ​ഗർഭിണി: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

Janayugom Webdesk
കൊല്ലം
February 3, 2023 2:11 pm

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം പൂയപ്പള്ളിയിലാണ് സംഭവം. കല്ലുവാതുക്കൽ സ്വദേശി നിബുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ചാണ് അമ്പലംകുന്ന് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ യുവാവ് പീഡിപ്പിച്ചത്. ജൂലൈയിലായിരുന്നു പീഡനം. പ്രതിയുടെ ജ്യേഷ്ഠന്റെ വീട്ടിലെത്തിച്ചായിരുന്നു പീഡനം.

വിദ്യാര്‍ത്ഥിനിയുടെ വയറിന്റെ അസാധാരണ വലിപ്പം ശ്രദ്ധയിൽപ്പെട്ട ആശ വർക്കറാണ് കുട്ടിയെ ആശുപത്രിയിലേക്കയച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണെന്നറി‌‌ഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. നിബുവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നൽകി. തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Accused in the case of molest­ing a minor girl and get­ting her preg­nant arrested
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.