26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 25, 2024
July 17, 2024
June 14, 2024
March 23, 2024
March 15, 2024
March 6, 2024
March 6, 2024
March 2, 2024
March 1, 2024

കേരളത്തിന്റെ സ്നേഹത്തിന് എന്നെന്നും നന്ദി ; കാർത്തി

Janayugom Webdesk
കൊച്ചി
November 5, 2023 3:32 pm
വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് കാർത്തി. നവംബർ 10 ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ‘ജപ്പാൻ’ കാർത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി കാർത്തിയും ടീമും കൊച്ചിയിലെത്തി. എറണാകുളം ലുലു മാളിലേക്ക് കേരളീയരെ കാണാനെത്തിയ കാർത്തിയെ മനോഹരമായ മ്യൂസിക് ട്രീറ്റോടെയാണ് മലയാളികൾ വരവേറ്റത്.
കാർത്തി, അനു ഇമ്മാനുവൽ, നടൻ സനൽ അമൻ, വിനീഷ് ബംഗ്ലാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ക്രൈം കോമഡി ഗണത്തിൽ പെടുന്ന ‘ജപ്പാൻ’ന്റെ മേക്കിംഗ് വീഡിയോയുടെ പ്രദർശനത്തിന് ശേഷമാണ് കാർത്തി വേദിയിലേക്ക് കടന്നുവന്നത്.
“നല്ലവരായ എൻ നാട്ടുകാർക്കെല്ലാം വണക്കം” എന്നു പറഞ്ഞുകൊണ്ടാണ് കാർത്തി സംസാരിച്ച് തുടങ്ങിയത്. കേരളീയർ എപ്പോഴും എന്നെ സ്നേഹത്തോടെ വരവേക്കുന്നുവെന്നും ‘പൊന്നിയിൻ സെൽവൻ’ന്റെ പ്രൊമോഷന് വന്നപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. സന്തോഷത്താലുള്ള നിറകണ്ണുകളോടെയാണ് ഞാൻ തിരിച്ചുപോയതെന്നും കാർത്തി പറയുകയുണ്ടായി.ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ എനിക്ക് വല്ലാത്ത അഭിമാനവും സന്തോഷവും തോന്നുന്നു. എല്ലാവരോടും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്നെന്നും നിങ്ങളുടെ സ്നേഹത്തിന് നന്ദി…
‘ജപ്പാൻ’ എന്റെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. എനിക്ക് വളരെ സ്പെഷ്യൽ ആയൊരു സിനിമയാണിത്. ഈ ഫോർ എൻ്റർടൈന്മെൻ്റാണ് ജപ്പാൻ കേരളത്തിൽ വിതരണം ചെയ്യുന്നത്  നൂറ്റി അമ്പതിൽ പരം തിയറ്ററുകളിൽ ഇവിടെ അവർ റിലീസ് ചെയ്യുമെന്നും  എന്നും കാർത്തി കൂട്ടിച്ചേർത്തു.
ദില്ലിയെ കാണാനെത്തിയ ആരാധകർക്കായ് ‘കൈതി’ യിലെ ഒരു മാസ് ഡയലോഗും ‘പയ്യാ’ യിലെ ‘എൻ കാതൽ സൊല്ല തേവയില്ലൈ’ എന്ന ഗാനവും ആലപിച്ച ശേഷമാണ് കാർത്തി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. വേദിയിൽ നിന്നും താഴെ ഇറങ്ങിയ കാർത്തി ആരാധകരോടൊപ്പം സെൽഫിയും എടുത്ത ശേഷമാണ് മടങ്ങിയത്.
മലയാളി താരം അനു ഇമ്മാനുവൽ നായികയായെത്തുന്ന ചിത്രം ഡ്രീം വാരിയർ പിക്ചർസിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ‘സ്വപ്ന സഞ്ചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അനു ഇമ്മാനുവൽ. ‘മാലിക്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സനൽ അമൻ.
കോയമ്പത്തൂർ, തൂത്തുക്കുടി, കൊച്ചി, പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം തമിഴ്, തലുങ്ക്, എന്നീ ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. ‘ഗോലി സോഡ’, ‘കടുക്’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ കൂടിയായ വിജയ് മിൽടൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. ‘പൊന്നിയിൻ സെൽവൻ’ലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ രവി വർമ്മൻ ഛായഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 36 മിനിറ്റുമാണ്. സി കെ അജയ് കുമാറാണ് പിആർഒ .
Eng­lish Sum­ma­ry: actor karthi and team vis­it kochi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.