26 April 2024, Friday

Related news

March 6, 2024
January 19, 2024
December 4, 2023
November 15, 2023
September 9, 2023
September 3, 2023
August 25, 2023
August 4, 2023
June 23, 2023
June 22, 2023

നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

Janayugom Webdesk
July 18, 2022 9:10 am

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ക്ലോൺ കോപ്പിയും മിറർ ഇമേജും ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഹാഷ് വാല്യു മാറിയത് സംബന്ധിച്ച ദുരൂഹതകൾ തുടരുന്നതിനിടെ ആണ് ഹർജികൾ പരിഗണിക്കുന്നത്.

ഹാഷ് വാല്യു മാറിയെന്ന ഫൊറൻസിക് റിപ്പോ‍ർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന വേണമെന്നും തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സമയം കൂടി നീട്ടണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. തുടരന്വേഷണം അവസാനിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു അന്ന് പരിഗണിച്ച ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

മെമ്മറി കാർഡിന്റ് ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് പരിശോധന വേണമെന്നും കേസ് അട്ടിമറിക്കാൻ പലപ്പോഴായി ശ്രമിച്ചതിന് ദിലീപിന്റെ അഭിഭാഷകരെയടക്കം ചോദ്യം ചെയ്യണമെന്നുമാണ് അതിജീവിതയുടെ ഹർജിയിലെ ആവശ്യം.

Eng­lish summary;Actress assault case; The peti­tion filed by the crime branch will be con­sid­ered today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.