April 1, 2023 Saturday

Related news

March 24, 2023
March 22, 2023
March 19, 2023
March 18, 2023
March 17, 2023
March 17, 2023
March 15, 2023
March 14, 2023
March 14, 2023
March 13, 2023

അഡാനി: ജെപിസി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2023 11:28 pm

അഡാനി കുംഭകോണ വിഷയം അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന് സിപിഐ അംഗം പി സന്തോഷ് കുമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഉറ്റു നോക്കുന്ന വിഷയമാണ് അഡാനി കമ്പനികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കുംഭകോണം. ലോക രാഷ്ട്രങ്ങള്‍ ഈ വിഷയത്തെ നിരീക്ഷിക്കുന്നുണ്ട്. അതേസമയം ജെപിസി എന്ന പ്രതിപക്ഷ ആവശ്യത്തോട് എതിര്‍ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അഡാനിയെ പോലുള്ള കോര്‍പറേറ്റുകള്‍ എന്നും മോഡി ഭരണത്തിന്‍ കീഴില്‍ സര്‍വ്വ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. 

സന്തോഷ് കുമാര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങളാണ് തന്റെ പരിചയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചക്കുള്ള മറുപടിയില്‍ പറഞ്ഞു. ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാജ്യത്തെ വോട്ടര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 

Eng­lish Summary;Adani: Oppo­si­tion has inten­si­fied the demand for JPC

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.