അഡ്വ. പി സന്തോഷ് കുമാർ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. ഇന്ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് സ്ഥാനാര്‍ത്ഥിത്തം തീരുമാനിച്ചത്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ പി സന്തോഷ് കുമാർ എഐവൈഎഫ് ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ ദേശീയ കൗൺസിൽ അംഗമായിരുന്നു.
വിദ്യാർത്ഥി യുവജന സംഘടനകളിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. ചിറ്റാരിപ്പറമ്പ് ഹൈസ്ക്കൂൾ, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, കണ്ണൂർ എസ്എൻകോളജ്, തിരുവനന്തപുരം ലോ അക്കാഡമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തിക ശാസത്രത്തിലും നിയമത്തിലും ബിരുദമെടുത്ത പി സന്തോഷ് കുമാർ തളിപ്പറമ്പ് ബാറിൽ അഭിഭാഷകനായിരുന്നു. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ജില്ലാ സെക്രട്ടറി, പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് സെക്രട്ടറി എഐവൈഎഫ് കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിപിഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. സേലം ജയിൽ രക്തസാക്ഷി ഒ പി അനന്തൻ മാസ്റ്ററുടെയും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ കെ അടിയോടിയുടെയും പൗത്രനാണ്. പഞ്ചായത്ത് എൻജിഒ ഫെഡറേഷൻ നേതാവായിരുന്ന കെ പി പ്രഭാകരന്റെയും പി വി രാധയുടെയും മകനാണ്. ഹൈസ്ക്കൂൾ അധ്യാപിക എം ലളിതയാണ് ഭാര്യ. ഹൃദ്യ, ഋത്വിക് എന്നിവർ മക്കളുമാണ്. 2011ൽ ഇരിക്കൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കും 2005 ൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്.
English summary; Adv. P Santosh Kumar is the CPI’s Rajya Sabha candidate
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.