14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 14, 2025
June 12, 2025
June 12, 2025
June 11, 2025
June 10, 2025
June 10, 2025
June 9, 2025
June 9, 2025
June 7, 2025
June 7, 2025

തെലങ്കാന ദിനപത്രങ്ങളിലെ പരസ്യങ്ങള്‍; സിദ്ധരാമ്മയ്യക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
November 29, 2023 11:16 am

തെലങ്കാന ദിനപത്രങ്ങളിലെ പരസ്യങ്ങളുടെ പേരില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി. കോണ്‍ഗ്രസിനെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി സമീപിച്ചു. സിദ്ധരാമയ്യ സർക്കാരിന്‍റെ കർണാടക മോഡൽ എന്ന് പരസ്യത്തിനെതിരെയാണ് ബിജെപി തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 

പരസ്യത്തിന്‍റെ സമയം ശരിയായില്ലെന്നാണ് ബിജെപിയുടെ വാദം. പുരോഗതിയും ‚സമൃദ്ധിയും കര്‍ണാടകത്തില്‍ കൊണ്ടുവന്നു അവകാശപ്പെടുന്ന കോണ്‍ഗ്രസിന്‍റെ പരസ്യത്തിനെതിരെയാണ് ബിജെപി രംഗത്തുവന്നത്. വ്യാമോഹപരമായ വിജയംപ്രവചിച്ചുവെന്ന് ബിജെപി പരാതിയിൽ പറയുന്നു. പരസ്യങ്ങളിലൂടെ കര്‍ണാടക കോണ്‍ഗ്രസും, സര്‍ക്കാരും വോട്ടര്‍മാരെ സ്വാധീനിക്കുന്നു. ഇതുനിയമവിരുദ്ധവും, അധാര്‍മ്മികവും ആണെന്നു ബിജെപി കുറ്റപ്പെടുത്തി.കർണാടകയിലെ ഭരണകക്ഷിയും തെലങ്കാനയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. അത്തരം ഒരു പരസ്യത്തിന്റെ സമയവും സന്ദർഭവും തെലങ്കാനയിലെ വോട്ടർമാരെ സ്വാധീനിക്കാനുള്ള കോൺഗ്രസിന്റെ വിലകുറഞ്ഞതും നഗ്നവും വൃത്തികെട്ടതുമായ ശ്രമമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിക്കണം എന്നും ബിജെപിയുടെ പാരിതിയില്‍ പറയുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ഈ മാസം 25, 26, 27 തീയതികളിലെ നാല് തെലുങ്ക്, മൂന്നു ഇംഗ്ലീഷ്, ഒരു ഹിന്ദു പത്രങ്ങളിലും ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. 

തെലങ്കാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബിജെപി ഇതിനകം പരാതി നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം നടപടിയെടുക്കാത്തതിൽ പാർട്ടിക്കുല്ള പ്രതിഷേധം ഏറെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പോളിംഗ് തീയതി വരെ നിലനിൽക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വിവിധ വകുപ്പുകൾ ഉയർത്തിക്കാട്ടി ബിജെപി രംഗത്തുണ്ട്. പത്രങ്ങളിൽ പരസ്യം നൽകുന്നതിന് കർണാടക സർക്കാരിന് ന്യായമായ കാരണങ്ങളൊന്നുമില്ല, അതും തെലുങ്ക് ദിനപത്രങ്ങളുടെ തെലങ്കാന പതിപ്പിലും. കർണാടകയിലെ നികുതിദായകരുടെ പണത്തിൽഈ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് സുപ്രീംകോടതി നിര്‍ദ്ദേശങ്ങളുടെ ംലംഘനമാണെന്നും,ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകളുടെയും ലംഘനമാണെന്നും ബിജെപി വാദിക്കുന്നു.

അതിനാൽ, സിദ്ധരാമയ്യയ്‌ക്കും മറ്റ് മന്ത്രിമാർക്കുമെതിരെ 1951ലെ ആർപി നിയമത്തിലെ സെക്ഷൻ 123‑ലെ വകുപ്പുകൾ പ്രയോഗിച്ച് ക്രിമിനൽ പരാതികൾ ഫയൽ ചെയ്യാനും അവരെ പ്രോസിക്യൂട്ട് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദ്ദേശം നൽകണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. , ഇത്തരം പരസ്യങ്ങൾ പരസ്യപ്പെടുത്തുന്നതിൽ നിന്ന് കർണാടക സർക്കാരിനെ വിലക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ രജാസ്ഥാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി നരേന്ദ്രമോഡിക്കെതിരെ നടത്തിയ പനൗട്ടി പരാമര്‍ശത്തിനെതിരെ ബിജെപി കമ്മീഷനെ സമീപിച്ചിരുന്നു

Eng­lish Summary:
Adver­tise­ments in Telan­gana news­pa­pers; BJP wants to take action against Siddaramaiah

You may also like this video:

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.