6 October 2024, Sunday
KSFE Galaxy Chits Banner 2

അഗ്നി-നാല് ആണവ മിസെെല്‍ വിജയകരം

Janayugom Webdesk
ന്യൂഡൽഹി
June 6, 2022 10:54 pm

4,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള അഗ്നി-നാല് ആണവ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഇന്നലെ വൈകിട്ട് 7.30നാണ് മിസൈൽ പരീക്ഷിച്ചത്. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത അഗ്നി-നാല് അഗ്നി പരമ്പരയിലെ നാലാമത്തേതാണ്. വിക്ഷേപണം സമ്പൂർണ വിജയമായിരുന്നുവെന്നും ഇത് രാജ്യത്തിന്റെ സൈനിക ശേഷിയിൽ ഗണ്യമായ പുരോഗതി രേഖപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം, 1000 മുതൽ 2000 കിലോമീറ്റർ വരെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ശേഷിയുള്ള തന്ത്രപ്രധാനമായ അഗ്നി പ്രൈം ആണവ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. 

Eng­lish Summary:Agni-four nuclear mis­sile successfully
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.